കേരളം

kerala

M V Jayarajan About P Jayarajan's Son

ETV Bharat / videos

M V Jayarajan About P Jayarajan's Son സംഘടന കാര്യങ്ങൾ നവ മാധ്യമങ്ങളിൽ ചർച്ച ചെയ്യേണ്ടതില്ല; പി ജയരാജന്‍റെ മകനെതിരെ എംവി ജയരാജന്‍ - കണ്ണൂർ

By ETV Bharat Kerala Team

Published : Sep 11, 2023, 3:43 PM IST

കണ്ണൂർ: സിപിഎം (CPM) സംസ്ഥാന സമിതി അംഗം പി ജയരാജന്‍റെ (P Jayarajan) മകന്‍റെ പേരിൽ വന്ന വിവാദങ്ങൾക്ക് മറുപടിയുമായി സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ (M V Jayarajan). നവമാധ്യമ മേഖലയിൽ പ്രവർത്തകർ ഇടപെടേണ്ടത് എങ്ങനെ എന്നതിൽ സിപിഎമ്മിന് വ്യക്തമായ കാഴ്‌ചപ്പാട് ഉണ്ടെന്ന് ജയരാജൻ പറഞ്ഞു. സംഘടന കാര്യങ്ങൾ നവ മാധ്യമങ്ങളിൽ ചർച്ച ചെയ്യേണ്ടതില്ല. സോഷ്യൽ മീഡിയയിൽ സഭ്യേതരമായ ഭാഷ ഉപയോഗിക്കണമെന്നും അംഗങ്ങളും, സഹയാത്രികരും ഈ കാഴ്‌ചപ്പാട് പിന്തുടരണമെന്നും ജയരാജൻ പറഞ്ഞു. നവമാധ്യമങ്ങളെ വൈകാരികമായല്ല കൈകാര്യം ചെയ്യേണ്ടത്. ആസൂത്രിതമായ നീക്കമായതിനെ കാണുന്നില്ല. കിരണിന് സ്വർണകള്ളക്കടത്തുകാരുമായി ബന്ധമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ആയങ്കിയുമായുള്ള പോസ്‌റ്റിലും ജയരാജൻ വിശദീകരിച്ചു. വാസ്‌തവ വിരുദ്ധമായ കാര്യങ്ങളാണ്. വ്യക്തികൾ എന്ന നിലയിൽ എന്തും പറയാമെന്ന സാഹചര്യം ശരിയല്ല. നവ മാധ്യമങ്ങൾ കൈകാര്യം ചെയ്യാനുള്ള പാർട്ടി നിർദേശം പ്രവർത്തകർക്ക് ഒപ്പം സഹയാത്രികരും പാലിക്കണമെന്നും ജയരാജൻ വ്യക്തമാക്കി. അതേസമയം, എ ഐ ക്യാമറ അഴിമതി (Ai Camera Scam) പ്രതിപക്ഷം നിയമസഭയിൽ ചർച്ചയാക്കി. ധനാഭ്യർഥന ചർച്ചയില്‍ പി സി വിഷ്‌ണുനാഥ് എംഎല്‍എയാണ് എ ഐ ക്യാമറ അഴിമതി ചർച്ച ചെയ്യാൻ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറിന് (Chittayam Gopakumar) നോട്ടിസ് നല്‍കിയത്. കെൽട്രോൺ തയ്യാറാക്കിയ 277 കോടിയുടെ എസ്‌റ്റിമേറ്റാണ് എ ഐ ക്യാമറ അഴിമതിയുടെ പ്രഭവകേന്ദ്രമെന്ന് നിയമസഭയിൽ പി സി വിഷ്‌ണുനാഥ് പറഞ്ഞു. 

ABOUT THE AUTHOR

...view details