കേരളം

kerala

ലുലു ഫാഷൻ വീക്ക്

ETV Bharat / videos

ലുലു ഫാഷൻ വീക്കിന്‍റെ ഗ്രാൻഡ്‌ഫിനാലെ തിരുവനന്തപുരത്ത് - റിതിക കട്ടനാനി

By

Published : May 16, 2023, 7:07 AM IST

തിരുവനന്തപുരം : ഈ വർഷത്തെ ലുലു ഫാഷൻ വീക്കിന്‍റെ ഗ്രാൻഡ്‌ഫിനാലെയ്ക്ക്‌ ഒരുങ്ങി തിരുവനന്തപുരം ലുലു മാൾ. തിരുവനന്തപുരത്ത് ആദ്യമായാണ് ലുലുവിന്‍റെ ഫാഷൻ വീക്ക് നടക്കുന്നത്. മെയ് 17 മുതൽ 21 വരെയാണ് ഫാഷൻ വീക്ക്. മുൻ മിസ് സുപ്രാനാഷണൽ ഏഷ്യ റിതിക കട്ടനാനി ഫാഷൻ വീക്ക് മെയ് 17 വൈകുന്നേരം 6 മണിക്ക് ഉദ്ഘാടനം ചെയ്യും. 

പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകൾ അടക്കം ഉൾപ്പെടുത്തി മുപ്പത്തിലധികം ഫാഷൻ ഷോകളാണ് ഫെസ്റ്റിവലിന്‍റെ ഭാഗമായി നടക്കുക. മുംബൈയിലെ പ്രമുഖ കൊറിയോഗ്രാഫറായ ശാക്കിർ ഷെയ്ഖ് ആണ് ഷോകൾക്ക് നേതൃത്വം നൽകുന്നത്. ഫാഷൻ വീക്കിന്‍റെ ഭാഗമായി പുത്തൻ ട്രെൻഡുകളും മാറ്റങ്ങളും ചർച്ച ചെയ്യുന്നതിന് ഫാഷൻ ഫോറം സംഘടിപ്പിക്കുന്നുണ്ട്. 

ഈ വർഷത്തെ മികച്ച വസ്ത്ര ബ്രാൻഡുകൾക്ക് എക്‌സ്‌ക്ലുസീവ് ഫാഷൻ അവാർഡുകളും ലുലു ഫാഷൻ വീക്കിൽ സമ്മാനിക്കും. ഇതോടൊപ്പം തന്നെ ലുലുവിന്‍റെ ഫാഷൻ സ്റ്റോറിൽ ഏറ്റവും പുതിയ സ്പ്രിങ് സമ്മർ വസ്ത്ര ശേഖരങ്ങളുടെ ഡിസ്പ്ലേയും വമ്പിച്ച ഡിസ്‌കൗണ്ടുകളും ഒരുക്കും. ഓരോ ദിവസവും പ്രമുഖരായ സെലിബ്രിറ്റികളാകും ഫാഷൻ ഷോയുടെ ഷോ സ്റ്റോപ്പർമാരായി എത്തുക. 

ABOUT THE AUTHOR

...view details