VIDEO: ഭാഗ്യം അത്രമാത്രം, പാഞ്ഞെത്തിയ ലോറി ബൈക്ക് ഇടിച്ച് തെറിപ്പിച്ചു; യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി - കർണാടകയില്‍ ലോറി നിയന്ത്രണം വിട്ടു
ബെംഗളൂരു:കർണാടകയിലെ കുനിഗലില്‍ നിയന്ത്രണം വിട്ട ലോറിയ്‌ക്ക് മുന്നില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. അഞ്ചെപാളയം സ്വദേശി മനുവാണ് അപകടത്തില്‍ നിന്ന് അത്‌ഭുതകരമായി രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെയാണ് സംഭവം. റോഡരികില്‍ ബൈക്കില്‍ ഇരിക്കുകയായിരുന്ന മനുവിന് നേരെ നിയന്ത്രണം വിട്ട് അമിത വേഗത്തിലെത്തിയ ലോറി പാഞ്ഞടുക്കുകയായിരുന്നു. ലോറി വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബൈക്കില്‍ നിന്ന് ഇറങ്ങിയ ഓടിയ മനു രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. അമിത വേഗത്തിലെത്തിയ ലോറി ബൈക്ക് ഇടിച്ച് തെറിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.