കേരളം

kerala

കണ്ണൂർ

ETV Bharat / videos

Waste management plant| ചീമേനിയിൽ ഖരമാലിന്യ സംഭരണ-സംസ്‌കരണ പ്ലാന്‍റിന് ശ്രമം; സർക്കാരിനെതിരെ നാട്ടുകാർ - കയ്യൂർ ചീമേനി മാലിന്യ പ്ലാന്‍റിനെതിരെ നാട്ടുകാർ

By

Published : Jul 15, 2023, 11:04 AM IST

കണ്ണൂർ: സംസ്ഥാന സർക്കാരിനെതിരെ കയ്യൂരിലെ നാട്ടുകാർ രംഗത്ത്. കയ്യൂർ ചീമേനി പഞ്ചായത്തിൽ പ്ലാൻ്റേഷൻ കോർപ്പറേഷൻ സോളാർ പാർക്കിന് വേണ്ടി നൽകിയ 475 ഏക്കർ സ്ഥലത്ത് നിന്നും 25 ഏക്കർ ഏറ്റെടുത്ത് മൂന്ന് ജില്ലകളുടെ ഖരമാലിന്യ സംഭരണ-സംസ്‌കരണ പ്ലാൻ്റുണ്ടാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് നാട്ടുകാരുടെ പ്രക്ഷോഭം. പരിസ്ഥിതിക്ക് പദ്ധതി ദോഷകരമാകുമെന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളവയാണ് ചീമേനിയിലെ വിശാലമായ പാറപ്രദേശങ്ങളെന്ന് നേരത്തേ നടന്ന പല പരിസ്ഥിതി പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂർ - കാസർകോട് ജില്ലകളുടെ പ്രധാന ജല സ്രോതസ്സുകളിൽ ഒന്നായ കാക്കടവ് പദ്ധതിയ്ക്കും തേജസ്വിനി പുഴയ്ക്കും പദ്ധതി ഭീഷണിയാകുമെന്ന് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ആരോപിക്കുന്നു.  

പ്ലാന്‍റിനായി കണ്ടെത്തിയ സ്ഥലത്തിന് 60 മീറ്റർ മാത്രം അരികിലായാണ് പാറമ്മൽ അമ്മക്കാവ്. 12 ഏക്കർ കാവിൻ്റെ സ്ഥലമാണ്. ചെറുതും വലുതുമായ നിരവധി നീർച്ചാലുകൾ വിശാലമായ ഈ പാറപ്പരപ്പിൻ്റെ ചരിവുകളിൽ നിന്നും ഉത്ഭവിക്കുന്നുണ്ട്. മാലിന്യ സംഭരണം തുടങ്ങുന്നതോടെ ഇവയെല്ലാം മലിനമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

ആഴ്‌ചകൾക്ക് മുൻപ് സ്ഥലം സന്ദർശിക്കാനെത്തിയ ഉദ്യോഗസ്ഥരെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞിരുന്നു. സിപിഎമ്മും കർഷക സംഘവും യൂത്ത്‌ കോൺഗ്രസും ബിജെപിയും പ്ലാൻ്റിനെതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ജനകീയ ആക്ഷൻ കമ്മറ്റിയും പ്രത്യക്ഷ സമരപരിപാടിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details