കേരളം

kerala

അടിമാലി താലൂക്ക് ആശുപത്രി ലിഫ്റ്റ്

ETV Bharat / videos

അടിമാലി താലൂക്ക് ആശുപത്രിയിലെ രണ്ട് ലിഫ്റ്റുകളും തകരാറില്‍; ദുരിതത്തിലായി രോഗികൾ - ദേവികുളം

By

Published : May 17, 2023, 8:08 AM IST

ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയിലെ രണ്ടു ലിഫ്റ്റുകളും പണിമുടക്കിയതോടെ റാമ്പ് സൗകര്യം ഇല്ലാത്തതിനാൽ ചികിത്സക്കെത്തുന്ന രോഗികൾ ദുരിതത്തിലാണ്. പടിയിലൂടെ ചുമന്നാണ് ഇപ്പോൾ രോഗികളെ ഡോക്‌ടർമാരുടെ അടുത്തേക്കും വാർഡിലേക്കും വിവിധ പരിശോധനകൾക്കായും കൊണ്ടുപോകുന്നത്.

ദേവികുളം താലൂക്കിലെ ആദിവാസി കുടികളിലെയും വിദൂര പ്രദേശങ്ങളിലെയും തോട്ടം മേഖലയിലെയും പതിനായിരക്കണക്കിന് ആളുകളുടെ ആശ്രയ കേന്ദ്രമാണ് അടിമാലി താലൂക്ക് ആശുപത്രി. ദേവികുളത്തെ മാത്രമല്ല സമീപ താലൂക്കുകളിലെയും നിരവധി രോഗികളാണ് ചികിത്സക്കായി അടിമാലി താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നത്.

എന്നാൽ കഴിഞ്ഞ ഒരാഴ്‌ചയായി ഇവിടുത്തെ ലിഫ്റ്റ് സംവിധാനം തകരാറിലാണ്. റാമ്പ് സൗകര്യം ഇല്ലാത്ത ആശുപത്രിയിലെ പടിയിലൂടെ ചുമന്നാണ് ഇപ്പോൾ രോഗികളെ വാർഡിലേക്കും വിവിധ പരിശോധനയ്ക്കായി ഡോക്‌ടർമാരുടെ അടുത്തേക്കും കൊണ്ടുപോകുന്നത്.

ആരോഗ്യ ബുദ്ധിമുട്ടുകളുമായി ലിഫ്റ്റിൽ എത്തിയാൽ 'ലിഫ്‌റ്റ് 1 പ്രവർത്തന രഹിതമാണ് ആവശ്യമെങ്കിൽ ലിഫ്റ്റ് 2 ഉപയോഗിക്കുക' എന്ന അറിയിപ്പാണ് കാണാൻ കഴിയുക. എന്നാൽ രണ്ടാം നമ്പർ ലിഫ്റ്റിന്‍റെയും സ്ഥിതി ഇതുതന്നെ. ഇതോടെ റാമ്പുകൾ ഇല്ലാത്ത ആശുപത്രിയിൽ രോഗികളെ ചുമന്നു കയറ്റാൻ ചുമട്ടു തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്. 

ALSO READ:VIDEO | ലിഫ്‌റ്റ് തകരാർ; രോഗിയുടെ മൃതദേഹം ആശുപത്രിക്ക് താഴെ എത്തിച്ചത് ചുമട്ട് തൊഴിലാളികൾ

ABOUT THE AUTHOR

...view details