കേരളം

kerala

Leopard Spotted In Kombayar

ETV Bharat / videos

കോമ്പയാറില്‍ പുലി ഇറങ്ങിയതായി സംശയം; പരിശോധനയുമായി വനം വകുപ്പ്, തെളിവുകള്‍ കണ്ടെത്താനായില്ല - Leopard In Kombayar

By ETV Bharat Kerala Team

Published : Dec 30, 2023, 5:02 PM IST

Updated : Dec 30, 2023, 10:55 PM IST

ഇടുക്കി:കേരള തമിഴ്‌നാട് അതിര്‍ത്തി മേഖലയായ കോമ്പയാർ പൊന്നാംകാണിയില്‍ പുലി ഇറങ്ങിയതായി സംശയം. പൊന്നാംകാണി സ്വദേശിയായ സാബുവിന്‍റെ കൃഷിയിടത്തിലെ ജോലിക്കാരാണ് രാത്രിയില്‍ പുലിയുടെ ശബ്‌ദം കേട്ടത് (Idukki Kombayar Ponnamkanni). സമീപവാസിയായ ബിജുവിന്‍റെ വീട്ടിലെ ആട്ടിന്‍ കൂടിന് സമീപവും പുലിയെത്തിയതായി സംശയം. സംഭവത്തിന് പിന്നാലെ കല്ലാറിലെ വനം വകുപ്പും ഉദ്യോഗസ്ഥരും നെടുങ്കണ്ടം പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി (Leopard In Kombayar). മേഖലയില്‍ പുലിയുടെ കാല്‍പ്പാടുകളൊന്നും കണ്ടെത്താനായില്ല. പുലിയെത്തിയെന്നതിന്‍റെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും രാത്രിയില്‍ പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് വനം വകുപ്പ് നിര്‍ദേശം നല്‍കി (Leopard Spotted In Idukki). സമീപ പ്രദേശങ്ങളില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് വനം വകുപ്പ് പരിശോധിച്ച് വരികയാണ്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും സംശയാസ്‌പദമായ രീതിയില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു (Leopard Presence In Ponnamkanni Kombayar). സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ മേഖലയില്‍ ക്യാമറ സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

Also Read:കിണറ്റിലകപ്പെട്ട പുലി ചത്ത സംഭവം; കണ്ണവം റേഞ്ച് ഓഫിസര്‍ക്കെതിരെ പരാതി, അന്വേഷണം തുടങ്ങി

Last Updated : Dec 30, 2023, 10:55 PM IST

ABOUT THE AUTHOR

...view details