VIDEO | വീണ്ടും ഇര തേടി പുലി അതേയിടത്ത്, ഒരാഴ്‌ചയ്‌ക്കിടെ വീട്ടുവളപ്പിൽ രണ്ടാം തവണ - പുള്ളിപ്പുലി
ഒരാഴ്‌ച മുൻപ് നായയെ വേട്ടയാടിയ അതേ സ്ഥലത്ത് വീണ്ടും ഇര തേടിയെത്തി പുള്ളിപ്പുലി. ബെംഗളൂരുവിലെ ഭൂതനഹള്ളി ഗ്രാമത്തിലെ പ്രസാദിന്‍റെ വീട്ടുമുറ്റത്ത് നിന്ന് ഡിസംബർ 4നാണ് പുലി നായയെ വേട്ടയാടിയത്. അതേ സ്ഥലത്ത് വെള്ളിയാഴ്‌ച (ഡിസംബർ 9) രാത്രി വീണ്ടും പുലിയെത്തി. പുലി ഭീതി ഉള്ളതിനാൽ വീട്ടിലെ മറ്റ് നായകളെ പശുത്തൊഴുത്തിൽ കെട്ടിയിട്ടിരിക്കുകയാണ് കുടുംബം. ഗ്രാമത്തില്‍ നാലോ അഞ്ചോ പുള്ളിപ്പുലികളുണ്ടെന്നും പേടിച്ച് പുറത്തിറങ്ങാൻ ഭയമാണെന്നും നാട്ടുകാർ പറയുന്നു.
Last Updated : Feb 3, 2023, 8:35 PM IST