അനധികൃത ഖനനത്തിനിടെ ഖനി ഇടിഞ്ഞു; 20ഓളം പേര്‍ അകപ്പെട്ടുവെന്ന് സംശയം - ജാര്‍ഖണ്ഡ് വാര്‍ത്തകള്‍
ജാര്‍ഖണ്ഡില്‍ അനധികൃത ഖനനം നടത്തുന്നതിനിടെ അപകടം. ധന്‍ബാദ് ജില്ലയിലെ കപ്‌സാര ഗ്രാമത്തിലെ പൊതുമേഖലയിലുള്ള ഈസ്‌റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള ഖനിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഉഗ്ര ശബ്‌ദത്തോടെയാണ് ഖനി ഇടിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. 200 മീറ്ററോളം ചുറ്റളവില്‍ മണ്ണ് അഞ്ചടി താഴ്‌ന്നിട്ടുണ്ട്. അധികൃതര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത് വൈകിയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. 20ഓളം പേര്‍ ഖനിയില്‍ അകപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ ആശങ്കപ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അപകടത്തില്‍ ആരും തന്നെ മരണപ്പെട്ടിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. അനധികൃത ഖനനത്തിനെതിരെ നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്.
Last Updated : Feb 3, 2023, 8:33 PM IST