കേരളം

kerala

Kuttanad Farmers Remembering MS Swaminathan

ETV Bharat / videos

Kuttanad Farmers Remembering MS Swaminathan : 'അദ്ദേഹത്തോടുള്ള ആദരസൂചകമായി കുട്ടനാട് പാക്കേജ് പൂർത്തിയാക്കണം' ; മനസുതുറന്ന് ജന്മനാട് - കുട്ടനാട്ടിലെ കൃഷി

By ETV Bharat Kerala Team

Published : Sep 28, 2023, 9:03 PM IST

ആലപ്പുഴ:എംഎസ് സ്വാമിനാഥനോടുള്ള ആദരസൂചകമായി കുട്ടനാട് പാക്കേജ് പൂർത്തിയാക്കാൻ സർക്കാരും അധികൃതരും മുന്നിട്ടിറങ്ങണമെന്ന് ആലപ്പുഴ മങ്കൊമ്പ് പ്രദേശവാസികൾ (Kuttanad Farmers Remembering MS Swaminathan). മങ്കൊമ്പ് സ്വദേശിയായ എം എസ് സ്വാമിനാഥൻ അധ്യക്ഷനായ റിസർച്ച് ഫൗണ്ടേഷൻ (എംഎസ്എസ്ആർഎഫ്) നടത്തിയ നിരവധി പഠനങ്ങളും ഗവേഷണങ്ങളുമാണ് സംസ്ഥാന സർക്കാരിനെയും ലോകത്തെയും കുട്ടനാട് എന്ന പ്രദേശത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും നടപടികളുമായി മുന്നോട്ട് വരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത്. ഫൗണ്ടേഷന്‍റെ പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ 2134 കോടി രൂപയുടെ കുട്ടനാട് പാക്കേജ് കൊണ്ടുവരുന്നതും. മാത്രമല്ല ഇവര്‍ നടത്തിയ പഠനങ്ങൾ 2013 ൽ കുട്ടനാട് തണ്ണീർത്തട കൃഷി സമ്പ്രദായത്തെ ആഗോള കാർഷിക പൈതൃക സംവിധാനമായി പ്രഖ്യാപിക്കുന്നതിലേക്കും നയിച്ചുവെന്നും ഇവര്‍ നന്ദിയോടെ ഓര്‍ത്തെടുത്തു. കര്‍ഷകന് വേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. കുട്ടനാടിന് വേണ്ടി മാത്രമല്ല രാജ്യത്തിന് ആകെ അഭിമാനമായ എംഎസ്‌ സ്വാമിനാഥന്‍റെ കുട്ടനാട് പാക്കേജ് അദ്ദേഹത്തോടുള്ള ബഹുമാനം മുൻനിർത്തി പൂർത്തിയാക്കാൻ സര്‍ക്കാരും അധികാരികളും മുന്നിട്ടിറങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു. 2016 ല്‍ എംഎസ് സ്വാമിനാഥൻ തന്‍റെ നാട് സന്ദർശിച്ചിരുന്നുവെന്നും മണ്ണിനെ സ്നേഹിക്കുന്ന ഒരു മനുഷ്യനും അദ്ദേഹത്തെ മറക്കുവാൻ സാധിക്കില്ലെന്നും മങ്കൊമ്പുകാരായ കർഷകര്‍ അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details