കേരളം

kerala

kuthiran-accident-car-rams-into-lorry

ETV Bharat / videos

കുതിരാനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു - കുതിരാന്‍

By ETV Bharat Kerala Team

Published : Dec 31, 2023, 5:09 PM IST

തൃശൂര്‍ :കുതിരാനില്‍ കാറും ലോറിയും കൂട്ടയിടിച്ച് അപകടം (Kuthiran accident car rams into lorry). ഒരാള്‍ മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കുതിരാന്‍ പാലത്തിനു മുകളിൽ ഇന്ന് (ഡിസംബര്‍ 31) പുലര്‍ച്ചെ ആയിരുന്നു അപകടം. ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം. ബെംഗളൂരുവില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും അടക്കം ആറ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. കോട്ടയം സ്വദേശി ജോൺ തോമസ് എന്ന ആളുടെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കുതിരാനിലെ റോഡ് ഇടിഞ്ഞ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൃശൂർ, പാലക്കാട് ട്രാക്കിലൂടെയാണ് വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കടത്തിവിടുന്നത്. ഇതിനിടയിൽ കാര്‍ ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ കാര്‍ പൂര്‍ണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഏറെ പാടുപെട്ടാണ് ട്രെയിലർ ലോറിയുടെ മുൻഭാഗത്ത് നിന്നും നിന്നും ഇന്നോവയെ നീക്കി മാറ്റിയത്.

ABOUT THE AUTHOR

...view details