'വെല്‍ക്കം ചീറ്റ': ചീറിപ്പായാൻ വേഗതാരം പറന്നിറങ്ങി, 75 വര്‍ഷത്തെ കാത്തിരിപ്പ് സഫലം - ഇന്ത്യൻ ഓയിൽ കോർപറേഷൻ
നമീബിയയിൽ നിന്നും എത്തിയ ചീറ്റകളെ ശനിയാഴ്‌ച (സെപ്‌റ്റംബര്‍ 17) കുനോ ദേശീയോദ്യാനത്തിൽ തുറന്നുവിട്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് ക്വാറന്‍റീനായി തുറന്നുവിട്ടത്. 1952ലാണ് ഇന്ത്യയില്‍ ഈ മൃഗങ്ങള്‍ക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്. കരയിലെ വേഗരാജാവ് എന്നറിയപ്പെടുന്ന ചീറ്റപ്പുലികള്‍, ഇന്ത്യയിലേക്ക് 75 വർഷത്തിനുശേഷമാണ് തിരിച്ചെത്തുന്നത്. അതും രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷം ആഘോഷിക്കുന്ന വര്‍ഷത്തില്‍ തന്നെ. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ പതിനായിരത്തിലധികം ചീറ്റകളുണ്ടായിരുന്നെന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ 50 കോടി രൂപയാണ് ചീറ്റകളുടെ പരിപാലനത്തിനായി നല്‍കുന്നത്. ആഫ്രിക്കന്‍ രാജ്യമായ നമീബയില്‍ നിന്നുള്ള ചീറ്റകളെ ഇന്ന് (സെപ്‌റ്റംബര്‍ 17) രാവിലെയാണ് ഇന്ത്യയിലെത്തിച്ചത്. രാവിലെ 11.30നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലെ കുനോ നാഷണല്‍ പാർക്കിലേക്ക് ചീറ്റകളെ തുറന്നുവിട്ടത്.
Last Updated : Feb 3, 2023, 8:28 PM IST