കേരളം

kerala

Boat accidant Body of Missing Student Found

ETV Bharat / videos

Kumarakom Boat Accident Student Body Found കുമരകത്ത് ബോട്ടപകടത്തിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് കലക്‌ടർ - Body of Missing Student Found

By ETV Bharat Kerala Team

Published : Oct 30, 2023, 6:11 PM IST

കോട്ടയം:കുമരകത്ത് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ അനശ്വരയുടെ മൃതദേഹം കണ്ടെടുത്തു. കുമരകം പെണ്ണാർ തോട്ടിൽ അപകട സ്ഥലത്തിനു അൽപം മാറിയാണ് മൃതദേഹം കിട്ടിയത് (Kumarakom Boat Accident Student Body Found). കുടവെച്ചൂർ സെന്‍റ്‌ മൈക്കിൾ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അനശ്വര. അതേസമയം പെണ്ണാർ തോട്ടിൽ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന് വിദ്യാർഥിനി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ല കലക്‌ടർ വി. വിഗ്‌നേശ്വരി ഉത്തരവിട്ടു. ദുരന്തനിവാരണ നിയമം വകുപ്പ് 30 പ്രകാരമാണ് ഉത്തരവ്. അപകടത്തെക്കുറിച്ച് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്‌ടർ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണം. പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നതിന് കോട്ടയം ആർ.ഡി.ഒ.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം അനശ്വരയുടെ മൃതദേഹം ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കണ്ടു കിട്ടിയത്. കുമരകം വാഴ പറമ്പിൽ രതീഷ് രേഷ്‌മ ദമ്പതികളുടെ മകളാണ് മരിച്ച അനശ്വര. രാവിലെ സ്‌കൂളിലേക്ക് പോകാൻ ബോട്ട് ജെട്ടിയിലേക്ക് വള്ളത്തിൽ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. അനശ്വരയുടെ വല്യച്ചനും അമ്മയും അനിയത്തിയും വള്ളത്തിലുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച വള്ളം കൈത്തോട്ടിൽ നിന്നു ആറ്റിലേക്ക് കയറിയപ്പോൾ എതിർ ദിശയിൽ വന്ന ബോട്ട് വള്ളത്തിലിടിക്കുകയായിരുന്നു. ബാക്കിയുള്ളവർ രക്ഷപ്പെട്ടുവെങ്കിലും വെള്ളത്തിൽ വീണ് അനശ്വരയെ കാണാതാകുകയായിരുന്നു. കുമരകത്ത് നിന്ന് മണിയാപറമ്പിന് പോയ ബോട്ടാണ് അപകടമുണ്ടാക്കിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

ALSO READ:Munambam Boat Accident മുനമ്പം ബോട്ടപകടം: നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

ABOUT THE AUTHOR

...view details