ksrtc Volvo bus Accident പുലർച്ചെ മൂന്ന് മണിക്ക് നീണ്ടകരയില്‍ വാഹനങ്ങളുടെ കൂട്ടിയിടി, അഞ്ച് പേർക്ക് പരിക്ക് - bus accident
കൊല്ലം : നീണ്ടകര (Neendakara) പരിമണത്ത് വാഹനാപകടത്തിൽ (Accident) അഞ്ചു പേർക്ക് പരിക്കേറ്റു. കെഎസ്‌ആർടിസി വോൾവോ ബസ് (ksrtc Volvo bus) തടികയറ്റിവന്ന ലോറിയിലും മിനിലോറിയിലും ഇടിച്ചായിരുന്നു അപകടമുണ്ടായത്. മിനിലോറിയിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും ബസ് ഡ്രൈവർക്കും ഒരു യാത്രക്കാരനുമാണ് പരിക്കേറ്റത്. പരിക്കേറ്റവർ ജില്ല ആശുപത്രി, നീണ്ടകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ് മിനിലോറിയിൽ തട്ടിയ ശേഷം എതിരെ തടി കയറ്റി വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനിലോറി തൊട്ടടുത്തുള്ള താഴ്‌ചയിലേയ്‌ക്ക് മറിഞ്ഞു. ചവറ പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെയാണ് തൃശൂരിൽ സ്വകാര്യ ബസ് (Bus Accident) പാടത്തേയ്‌ക്ക് മറിഞ്ഞ് 40 പേർക്ക് പരിക്കേറ്റത്. തൃപ്രയാറിൽ നിന്ന് തൃശൂരിലേയ്‌ക്ക് പോകുകയായിരുന്ന ബസ് അറ്റകുറ്റപ്പണി നടക്കുന്ന റോഡിൽ എത്തിയപ്പോൾ പാടത്തേയ്‌ക്ക് മറിയുകയാണുണ്ടായത്. 50 ഓളം പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.
Read More :Bus Accident| തൃശൂരില്‍ ബസ് പാടത്തേക്ക് മറിഞ്ഞു; 40 പേര്‍ക്ക് പരിക്ക്