കേരളം

kerala

KSRTC Swift passengers complaint

ETV Bharat / videos

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഉഡുപ്പിയിലേക്ക് ടിക്കറ്റെടുത്തവരെ കാസർകോട് ഇറക്കിവിട്ടതായി പരാതി - യാത്രക്കാരെ ഇറക്കിവിട്ടതായി പരാതി

By ETV Bharat Kerala Team

Published : Jan 14, 2024, 12:43 PM IST

കാസർകോട് :കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഉഡുപ്പിയിലേക്ക് ടിക്കറ്റ് റിസർവ് ചെയ്‌ത യാത്രക്കാരെ കാസർകോട് ഇറക്കി വിട്ടതായി പരാതി (Complaint that those who bought tickets to Udupi on KSRTC Swift were dropped at Kasargod). റീ ഫണ്ട് അനുവദിക്കാതെയാണ് യാത്രക്കാരെ ബസിൽ നിന്നും ഇറക്കി വിട്ടത്. കാസർകോട് വരെ പെർമിറ്റുള്ള ബസിലാണ് ഉഡുപ്പി റിസർവേഷൻ നൽകിയത്. ബസിൽ കയറുമ്പോൾ തന്നെ ഇക്കാര്യം അന്വേഷിച്ചെങ്കിലും ജീവനക്കാർക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. കണക്ഷൻ ബസ് ഉണ്ടാകുമെന്നും ഇവർ അറിയിച്ചതായി യാത്രക്കാർ പറയുന്നു. എന്നാൽ യാത്രക്കാർ കാസർകോട് എത്തിയപ്പോൾ അവിടെ ബസ് ഉണ്ടായിരുന്നില്ല. കൺട്രോൾ റൂമിൽ നിന്നുള്ള വീഴ്‌ചയെന്നാണ് സംഭവത്തിൽ അധികൃതരുടെ വിശദീകരണം. അയ്യപ്പ ഭക്തർ അടക്കം നിരവധി യാത്രക്കാർ ഈ ബസിൽ ഉഡുപ്പിയിലേക്ക് ടിക്കറ്റ് റിസർവ് ചെയ്‌തിരുന്നു. അതേസമയം റീ ഫണ്ട് അനുവദിച്ചില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകാനാണ് യാത്രക്കാരുടെ തീരുമാനം. പത്തനംതിട്ടയിൽ നിന്നും രാത്രി പുറപ്പെട്ട ബസാണ് യാത്രക്കാരെ കാസർകോട് ഇറക്കിവിട്ടത്.

ABOUT THE AUTHOR

...view details