കേരളം

kerala

KSRTC Gramavandi Service Started In Kumbala Kasaragod

ETV Bharat / videos

KSRTC Gramavandi Service കെഎസ്‌ആര്‍ടിസിയുടെ ഗ്രാമവണ്ടി കാസര്‍കോടും; കുമ്പളയില്‍ സര്‍വീസ് ആരംഭിച്ചു; യാത്രക്കാരനായി മന്ത്രി ആന്‍റണി രാജു

By ETV Bharat Kerala Team

Published : Oct 7, 2023, 7:38 PM IST

കാസർകോട്: കെഎസ്‌ആര്‍ടിസിയുടെ ഗ്രാമവണ്ടി ജില്ലയില്‍ സര്‍വീസ് ആരംഭിച്ചു. കുമ്പള പഞ്ചായത്തിലാണ് ആദ്യ ഗ്രാമവണ്ടി ഓടി തുടങ്ങിയത്. ആദ്യ യാത്രയില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവും യാത്രക്കാരനായി (KSRTC Gramavandi Service). ബസ് സര്‍വീസ് കുറവുള്ള കുമ്പളയില്‍ ഇനി മുതല്‍ ഗ്രാമവണ്ടിയുടെ സേവനം ലഭിക്കും. ദിവസവും 191 കിലോമീറ്റര്‍ ഗ്രാമവണ്ടി പഞ്ചായത്തില്‍ സര്‍വീസ് നടത്തും. കെഎസ്ആർടിസിയുടെ സേവനം  എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഗ്രാമവണ്ടി പദ്ധതിയുടെ ലക്ഷ്യമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു (Minister Antony Raju About Gramavandi Service). തദ്ദേശ  സ്ഥാപനങ്ങളും കെഎസ്‌ആർടിസിയും യോജിച്ച്‌ ഉൾനാടുകളിലെ യാത്ര ക്ലേശത്തിന് പരിഹാരം കാണുക കൂടിയാണിത്. ഉദ്‌ഘാടനത്തോടനുബന്ധിച്ച് ആദ്യ ദിനമായ ഇന്ന് (ഒക്‌ടോബര്‍ 7) യാത്ര സൗജന്യമായിരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഗ്രാമവണ്ടിയുടെ സര്‍വീസ് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്ര ദുരിതം അനുഭവിക്കുന്ന ഉള്‍നാടുകളിലെ ജനതയ്‌ക്ക് സൗകര്യമൊരുക്കുന്നതോടൊപ്പം കെഎസ്‌ആര്‍ടിസി നിലവില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുകയെന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ വിട്ടു നൽകും. സര്‍വീസ് നടത്തേണ്ട റൂട്ടുകൾ പഞ്ചായത്തുകൾക്ക് തീരുമാനിക്കാം. ഇന്ധന ചെലവ് പഞ്ചായത്തുകൾ വഹിക്കണം. ഡ്രൈവർ കണ്ടക്‌ടർ എന്നിവരുടെ ശമ്പളം, ബസുകളുടെ അറ്റകുറ്റപണി, ഇൻഷുറൻസ് എന്നിവ ഉൾപ്പെടെയുള്ള ചെലവുകള്‍ കെഎസ്ആർടിസി വഹിക്കും. 

ABOUT THE AUTHOR

...view details