KSRTC Bus Caught Fire ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു, വൻ ദുരന്തം ഒഴിവായത് ജീവനക്കാരുടെ അടിയന്തര ഇടപെടലിൽ - ബസിലുണ്ടായിരുന്നത് ഇരുപതോളം യാത്രക്കാർ
Published : Oct 17, 2023, 7:26 PM IST
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു (KSRTC Bus Caught Fire). ഇന്ന് വൈകുന്നേരം 3:30 ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. വികാസ് ഭവൻ ഡിപ്പോയിൽ നിന്നും പോത്തൻകോട് ഭാഗത്തേക്ക് ഇരുപതോളം യാത്രക്കാരുമായി പോയ ബസിനാണ് തീപിടിച്ചത്. ഡ്രൈവറുടെയും കണ്ടക്‌ടറുടെയും അടിയന്തര ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം. ബസിന്‍റെ ഇൻഷുറൻസ് കാലാവധി രണ്ടര വർഷം മുൻപ് അവസാനിച്ചെന്നാണ് സൂചന (Complaint that the bus did not have insurance). പാളയം യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്ത് വെച്ച് ബസിന്‍റെ ശബ്‌ദത്തില്‍ വന്ന മാറ്റം കേട്ട് ഡ്രൈവർ പരിശോധിച്ചപ്പോഴാണ് എഞ്ചിന്‍റെ ഭാഗത്ത് തീ കണ്ടത്. ഉടൻ യാത്രക്കാരെ ഇറക്കിയതിന് ശേഷം ഡ്രൈവർ അനീഷ് കുമാറും കണ്ടക്‌ടർ ഫാസിലും ചേർന്ന് കുടിക്കാനായി കരുതിയ വെള്ളം ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. യാത്രക്കാരെ വേറെ വാഹനത്തിൽ കയറ്റി വിട്ട് ബസ് ഡിപ്പോയിൽ എത്തിച്ചു.