കേരളം

kerala

Bus Caught Fire

ETV Bharat / videos

പമ്പയിൽ വീണ്ടും കെഎസ്‌ആർടിസി ബസിന് തീപിടിച്ചു - sabarimala pilgrimage

By ETV Bharat Kerala Team

Published : Jan 11, 2024, 7:21 PM IST

പത്തനംതിട്ട: പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു (Bus Caught Fire In Pamba). ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഹിൽടോപ്പിൽ നിന്നും തീർത്ഥാടകരെ കയറ്റാൻ പമ്പ സ്‌റ്റാൻഡിലേക്ക് വന്ന ലോ ഫ്ലോർ ബസിനാണ് തീപിടിച്ചത്. ഈ സമയത്ത് ഡ്രൈവറും കണ്ടക്‌ടറും മാത്രമേ ബസിൽ ഉണ്ടായിരുന്നുള്ളൂ. തീപിടിച്ച ഉടൻ തന്നെ ബസ് നിർത്തി ഡ്രൈവറും കണ്ടക്‌ടറും പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. അഗ്നിരക്ഷാസേന എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസവും പമ്പയില്‍ സമാന സംഭവം ഉണ്ടായിരുന്നു. പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനായി നിര്‍ത്തിയിട്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിനാണ് തീപിടിച്ചത്. സംഭവത്തിൽ ആളപായമില്ല. അയ്യപ്പ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരെ കൊണ്ടുപോകുന്നതിനായി പാര്‍ക്ക് ചെയ്‌ത ബസ്, ഡ്രൈവര്‍ സ്‌റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഏറെ നേരം സ്‌റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചിട്ടും നടക്കാത്തതിന് പിന്നാലെ ബസില്‍ നിന്നും തീയും പുകയും ഉയരുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട കണ്ടക്‌ടറും ഡ്രൈവറും ബസില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു (Sabarimala News Updates). നിമിഷങ്ങള്‍ക്കുള്ളില്‍ തീ ബസിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസില്‍ ആളില്ലാത്തത് വന്‍ അപകടമാണ് ഒഴിവാക്കിയത്.  

ABOUT THE AUTHOR

...view details