കെപിസിസി പുനഃസംഘടന: രാഷ്‌ട്രീയ കാര്യസമിതി വിളിച്ച് തീരുമാനമെടുക്കണമെന്ന് കെ മുരളീധരന്‍ - കെപിസിസി പുനഃസംഘടനയില്‍ കെ മുരളീധരന്‍
കോഴിക്കോട്:കെപിസിസി പുനഃസംഘടന എത്രയും പെട്ടെന്ന് രാഷ്ട്രീയ കാര്യസമിതി വിളിച്ച് തീരുമാനമുണ്ടാക്കണമെന്ന് കെ. മുരളീധരൻ. ഇന്നലെ ചേർന്ന യോഗത്തിൽ ആശയങ്ങളും ആശങ്കകളും പങ്കുവെച്ചിരുന്നു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് കൂടിയാലോചനകളുടെ അഭാവമുണ്ട്.
കോഴിക്കോട് ലോക്‌സഭ സീറ്റിൽ എം കെ രാഘവന് തന്നെയാണ് മുൻതൂക്കമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എം കെ രാഘവനെ തോൽപ്പിക്കാൻ ശ്രമിച്ചതാരെന്ന് പാർട്ടിക്ക് അറിയാമെന്നും കെ മുരളീധരൻ പറഞ്ഞു.
എം കെ രാഘവനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധകാരന്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ശശി തരൂര്‍ എംപിയെ ശക്തമായി പിന്തുണയ്‌ക്കുന്ന എം കെ രാഘവനെ കെ മുരളീധരന്‍ പിന്തുണയ്‌ക്കുന്നതില്‍ കോണ്‍ഗ്രസിന്‍റെ കേരളത്തിലെ ആഭ്യന്തര രാഷ്‌ട്രീയത്തില്‍ ഏറെ പ്രാധന്യമുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.
കെപിസിസിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന എം കെ രാഘവന്‍റെ പ്രതികരണമാണ് കെ സുധാകരനെ ചൊടിപ്പിച്ചത്. എം കെ രാഘവന്‍റെ പ്രതികരണം അനുചിതമായി എന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്. കോഴിക്കോട് ഡിസിസി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡുമായി ആലോചിച്ച് രാഘവനെതിരെ എന്ത് നടപടി വേണമെന്ന് തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കിയിരുന്നു.
പരസ്യമായ പ്രതികരണങ്ങള്‍ നടത്തേണ്ട ആവശ്യം എം കെ രാഘവന് ഇല്ലായിരുന്നു എന്നാണ് കെ സുധാകരന്‍റെ വാദം. എഐസസിസി അംഗമായ എം കെ രാഘവന് പറയാന്‍ വേദികളുണ്ട്. പ്ലീനറി സമ്മേളനത്തില്‍ വേണമെങ്കിലും കാര്യങ്ങള്‍ അദ്ദേഹത്തിന് ഉന്നയിക്കാമായിരുന്നു എന്നും കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.