കേരളം

kerala

Kozhikkode Scooter Accident Death

ETV Bharat / videos

Kozhikode Scooter Accident Death: സ്‌കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികൾക്ക് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് - റോഡപകടങ്ങള്‍ പെരുകുന്നത് എന്തുകൊണ്ട്

By ETV Bharat Kerala Team

Published : Oct 16, 2023, 4:18 PM IST

കോഴിക്കോട്: വേങ്ങേരിയിൽ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം (Couple Dies In Vehicle Accident). സ്‌കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടത്തിലാണ് (Scooter Hits By Private Bus Accident) കക്കോടി സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവർ മരിച്ചത്. അപകടത്തിൽ മറ്റൊരു ബൈക്ക് യാത്രികനും ബസിലെ അഞ്ച് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്‌ച (16.10.2023) രാവിലെ ഒൻപതുമണിയോടെ വെങ്ങളം ബൈപ്പാസിൽ വേങ്ങേരിയിലാണ് അപകടമുണ്ടായത്. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ദമ്പതിമാർ. മുൻപിലുണ്ടായിരുന്ന സ്വകാര്യ ബസ് ബ്രേക്കിട്ടപ്പോൾ സ്‌കൂട്ടറും ബ്രേക്കിട്ടു. എന്നാൽ ഇവരുടെ പിന്നിലുണ്ടായിരുന്ന മറ്റൊരു സ്വകാര്യ ബസ് സ്‌കൂട്ടറിനെയും മറ്റൊരു ബൈക്കിനെയും ഇടിച്ചുവീഴ്ത്തി മുൻപിലുണ്ടായിരുന്ന സ്വകാര്യ ബസിന്‍റെ പിറകിലിടിക്കുകയായിരുന്നു. രണ്ട് ബസുകൾക്കിടയിൽ ഞെരിഞ്ഞമർന്ന് ഗുരുതരമായി പരിക്കേറ്റ ദമ്പതിമാരെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു. അതിനിടെ, അപകടത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുൻപിലുണ്ടായിരുന്ന സ്വകാര്യബസിലെ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടത്തിന്‍റെ ഭീകരത ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്. തൊട്ടുപിറകിൽ ബസ് വരുന്നത് കണ്ട് ജീമ തിരിഞ്ഞുനോക്കുന്നതും പിന്നാലെ ബസ് ഇടിച്ചുകയറുന്നതും ദൃശ്യങ്ങളിൽ കാണാം.

ABOUT THE AUTHOR

...view details