ചെങ്ങോട്ടുകാവില്‍ റെയില്‍ പാളത്തില്‍ ഗര്‍ത്തം: ട്രെയിനുകള്‍ പിടിച്ചിട്ടു - റെയില്‍ ഗതാഗതം തടസപ്പെട്ടു
കോഴിക്കോട്: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് താഴെ റെയിൽവെ ട്രാക്കിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പാളത്തിനടിയിലാണ് വൻ ഗർത്തം കണ്ടെത്തിയത്. തുടര്‍ന്ന് റെയിൽവെ അധികൃതര്‍ എത്തിയാണ് കുഴിയടച്ചത്. ഷൊർണൂർ ഭാഗത്തേക്കുള്ള മാവേലി എക്‌സ്‌പ്രസും ചെന്നൈ മെയിലും ഒരു മണിക്കൂർ വൈകിയാണ് യാത്ര ആരംഭിച്ചത്. കോഴിക്കോട് വഴിയുള്ള റെയില്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
Last Updated : Feb 3, 2023, 8:31 PM IST