കേരളം

kerala

സർട്ടിഫിക്കറ്റ് കച്ചവടം അവസാനിപ്പിക്കുക എന്ന ആവശ്യം, കോട്ടയത്ത് യുവമോര്‍ച്ച് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

ETV Bharat / videos

സർട്ടിഫിക്കറ്റ് കച്ചവടം അവസാനിപ്പിക്കുക എന്ന ആവശ്യം, കോട്ടയത്ത് യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു - കെ വിദ്യ

By

Published : Jun 24, 2023, 9:10 PM IST

കോട്ടയം:  എംജി യൂണിവേഴ്‌സിറ്റിയിലെ സർട്ടിഫിക്കറ്റ് കച്ചവടം അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. യൂണിവേഴ്‌സിറ്റിയുടെ കവാടത്തിൽ വച്ച് പ്രകടനക്കാർക്ക് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് അകത്ത് കയറാൻ പ്രവർത്തകർ ശ്രമിച്ചപ്പോഴാണ് ജലപീരങ്കി പ്രയോഗിച്ചത്. 

യുവമോര്‍ച്ച ജില്ല പ്രസിഡന്‍റ് വിഷ്‌ണു വഞ്ചിമലയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ബിജെപി ജില്ല പ്രസിഡന്‍റ് ലിജിന്‍ ലാല്‍ ഉദ്ഘാടനം ചെയ്‌തു. യൂണിവേഴ്‌സിറ്റിയിലെ ക്രമക്കേടുകള്‍ക്കെതിരെ ഉന്നതതല അന്യേഷണം വേണമെന്നും ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ യുവമോർച്ച കോട്ടയം ജില്ല പ്രസിഡന്‍റ് വിഷ്‌ണു, വഞ്ചിമല ബിജെപി ജില്ല ജനറൽ സെക്രട്ടറി എസ് രതീഷ്, തെക്കേമഠം ജില്ല സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, സോബിൻലാൽ, ബിജെപി മണ്ഡലം പ്രസിഡന്‍റ് മഹേഷ് ഏറ്റുമാനൂര്‍, യുവമോർച്ച കോട്ടയം ജില്ല പ്രസിഡന്‍റ് വിഷ്‌ണു വഞ്ചിമല, ജില്ല ജനറൽ സെക്രട്ടറിമാരായ അരവിന്ദ് ശങ്കർ, രോഹിൻ ടി എസ് തുടങ്ങിയവർ സംസാരിച്ചു.

also read: നിഖിലിനെ 7 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി, ജാമ്യാപേക്ഷ ചൊവ്വാഴ്‌ച പരിഗണിക്കും

ABOUT THE AUTHOR

...view details