ഓവര്‍ടേക്ക് ചെയ്‌തത് ഇഷ്‌ടപ്പെട്ടില്ല, കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍ - സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
കോട്ടയം:കെ എസ് ആര്‍ ടി സി ഡ്രൈവറെ മര്‍ദിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയില്‍. വൈക്കം സ്വദേശി പ്രമോദിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം വൈക്കം ദളവാക്കുളം ബസ് സ്റ്റാന്‍ഡിലെത്തിയ കെ എസ് ആര്‍ ടി സി ഡ്രൈവറെ മര്‍ദിച്ച കേസിലാണ് പൊലീസ് നടപടി. ഇന്നലെ രാവിലെ 10മണിയോടെയാണ് സംഭവം. ആലപ്പുഴയില്‍ നിന്നും വൈക്കത്തേക്ക് എത്തിയതായിരുന്നു കെ എസ് ആര്‍ ടി ബസ്. യാത്രയ്‌ക്കിടെ കെ എസ് ആര്‍ ടി സി ബസ് പ്രമോദ് ഓടിച്ചിരുന്ന സ്വകാര്യ ബസിനെ ഓവര്‍ടേക്ക് ചെയ്‌ത് പോയിരുന്നു. ഇതിലുണ്ടായ വിരോധത്തെ തുടര്‍ന്നാണ് ദവളാക്കുളം സ്റ്റാൻഡിൽ വച്ച് ഇയാള്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ സുജീഷ് മോഹനെ മര്‍ദിച്ചത്. സുജീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. വൈക്കം സ്റ്റേഷൻ എസ് എച്ച് ഒ രാജേന്ദ്രൻ നായർ, എസ് ഐ ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രമോദിനെ അറസ്റ്റ് ചെയ്‌തത്.