കേരളം

kerala

മോഷണം

ETV Bharat / videos

Theft | പൂവന്തുരുത്ത് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം - theft

By

Published : Jun 23, 2023, 9:42 AM IST

കോട്ടയം :കോട്ടയത്ത് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. പൂവന്തുരുത്ത് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശനിയാഴ്‌ച പൂജകൾക്ക് ശേഷം അടച്ച ക്ഷേത്രം ഇന്നലെ രാവിലെ തുറന്നതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

സിസിടിവി ദൃശ്യങ്ങളിൽ തിങ്കളാഴ്‌ച പുലർച്ചെ മുഖം മറച്ച് എത്തിയ ആളാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. മതിൽ ചാടിയാണ് ഇയാൾ ക്ഷേത്രത്തിലെത്തിയത്. മോഷണം നടന്നത് പുലർച്ചെ 1.50നാണെന്ന് ദൃശ്യത്തിൽ നിന്ന് വ്യക്തമായി. ക്ഷേത്ര ഭാരവാഹികൾ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. പ്രത്യേക ദിവസം തുറക്കുന്ന ക്ഷേത്രമാണ് ഇത്.

തിരുനക്കര പുതിയ കോവിലിലെ മോഷണം :2022 നവംബറിൽ കോട്ടയത്ത് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് പണം കവർന്നിരുന്നു. തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്‌ണു ക്ഷേത്രത്തിലെ ഗണപതി കോവിലിനു മുന്നിലെ കാണിക്കവഞ്ചി കുത്തിതുറന്നാണ് പണം കവർന്നത്.

ചില്ലറത്തുട്ടുകൾ ക്ഷേത്രത്തിനു മുന്നിൽ ഉപേക്ഷിച്ച ശേഷമായിരുന്നു കാണിക്കവഞ്ചിയിൽ നിന്നും പണം മോഷ്‌ടിച്ചത്. ശനിയാഴ്‌ച രാവിലെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് കാണിക്കവഞ്ചി തകർന്ന നിലയിൽ കണ്ടത്. 

Also read :തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്‌ണു ക്ഷേത്രത്തിൽ മോഷണം; കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു

ABOUT THE AUTHOR

...view details