Stray Dog Attack | വൈക്കത്ത് ഹെൽത്ത് സെന്‍റർ ജീവനക്കാരിക്ക് തെരുവുനായ ആക്രമണത്തിൽ പരിക്ക് - street dog
കോട്ടയം :വൈക്കത്ത് ഹെൽത്ത് സെന്‍റർ ജീവനക്കാരിക്ക് നേരെ തെരുവുനായ ആക്രമണം. ഇന്ന് രാവിലെ ഏഴ് മണിക്ക് വൈക്കം ഇടയാഴം കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലാണ് സംഭവം. കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ക്ലീനിംഗ് സ്റ്റാഫ് സുജയ്ക്കാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത്.
also read :Kozhikode | തെരുവുനായ ആക്രമണം: 6 സ്‌കൂളുകൾക്ക് അവധി നൽകി കൂത്താളി പഞ്ചായത്ത്
രാവിലെ ഹെൽത്ത് സെന്‍ററിലെ മെയിൻ ഗേറ്റ് തുറക്കുന്ന സമയത്ത് പുറത്തുനിന്നും എത്തിയ നായ സുജയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ശേഷം വസ്‌ത്രത്തിൽ പിടിച്ചുവലിച്ച് മറിച്ചിട്ട് കൈ കടിച്ച് വലിച്ചു കീറുകയും ചെയ്യുകയായിരുന്നു. ഇതേ സമയം ആശുപത്രി കോമ്പൗണ്ടിനുള്ളിലുണ്ടായിരുന്ന മറ്റ് നായകൾ സംഘം ചേർന്ന് ആക്രമിക്കാനെത്തിയ നായയെ തുരത്തി.
സംഭവം അറിഞ്ഞ് മെഡിക്കൽ ഓഫിസർ ഉൾപ്പടെയുള്ളവർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെത്തിയിരുന്നു. ശേഷം പ്രഥമ ശുശ്രൂഷ നൽകി തുടർ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
also read :Stray Dog Attack |തെരുവുനായ ശല്യം രൂക്ഷം; വെൺമണിയില്‍ അഞ്ചാം ക്ലാസുകാരനെ കടിച്ച് പരിക്കേല്‍പ്പിച്ചു