കേരളം

kerala

ETV Bharat / videos

'ഏഴടി' മൂര്‍ഖന്‍ ഒടുവില്‍ പിടിയില്‍; പാമ്പിനെ പിടികൂടിയത് അതിസാഹസികവും ശാസ്‌ത്രീയവുമായി, ദൃശ്യങ്ങള്‍ ഇതാ - മുണ്ടക്കയം

By

Published : Oct 8, 2022, 5:59 PM IST

Updated : Feb 3, 2023, 8:29 PM IST

കോട്ടയം: പാലാ അന്തീനാട് ക്ഷേത്ര പരിസരത്തെ കിണറിൽ നിന്നും ഏഴടിയോളം നീളമുള്ള മൂർഖനെ പിടികൂടി. വനം വകുപ്പിന്‍റെ അംഗീകാരമുള്ള മേലുകാവ് സ്വദേശി വടക്കേമുളഞ്ഞനാൽ ഷെൽഫി ജോസും പാലാ സ്വദേശി നിതിനും ചേർന്നാണ് പാമ്പിനെ പിടികൂടിയത്. അതിസാഹസികമായും തികച്ചും ശാസ്‌ത്രീയമായ രീതിയിലുമാണ് ഇവര്‍ മൂർഖനെ പിടികൂടിയത്. അതേസമയം മൂർഖൻ പാമ്പിനെ മുണ്ടക്കയം വണ്ടൻപതാൽ ഫോറസ്‌റ്റ് ഡിവിഷൻ അധികൃതർക്ക് കൈമാറുമെന്നും അവിടെ നിന്നും ജനവാസ മേഖലയല്ലാത്ത ഉൾവനത്തിലേക്കാണ് തുറന്നുവിടുക എന്നും നിതിൻ സി.വടക്കൻ അറിയിച്ചു.
Last Updated : Feb 3, 2023, 8:29 PM IST

ABOUT THE AUTHOR

...view details