കേരളം

kerala

സിഐടിയു സമരം

ETV Bharat / videos

തിരുവാർപ്പിലെ സിഐടിയു സമരം താത്‌കാലികമായി അവസാനിപ്പിച്ചു, ബസ് പൊലീസ് കസ്‌റ്റഡിയിൽ, നാളെ തൊഴിൽ മന്ത്രിയുമായി ചർച്ച - private bus

By

Published : Jun 25, 2023, 6:12 PM IST

കോട്ടയം :തിരുവാർപ്പിൽ സ്വകാര്യ ബസിൽ ശമ്പള വർധനവ് ആവശ്യപ്പെട്ട് സിഐടിയു ആരംഭിച്ച സമരം താത്‌കാലികമായി അവസാനിപ്പിച്ചു. പ്രശ്‌നം നാളെ തൊഴിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന ധാരണയിലാണ് നടപടി. അതേസമയം സിഐടിയു പ്രവർത്തകർ തടഞ്ഞുവച്ച സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. 

പൊലീസ് അനുമതിയോടെ ഇന്ന് ഉച്ചയ്ക്ക്‌ രണ്ട് മണിക്ക് ബസ് എടുക്കാൻ ബിജെപി പ്രവർത്തകർ എത്തുമെന്നറിഞ്ഞ് സിപിഎം - സിഐടിയു പ്രവർത്തകർ സ്ഥലത്ത് കേന്ദ്രീകരിച്ചിരുന്നു. തുടർന്ന് ബിജെപി പ്രവർത്തകർ ബസ് എടുക്കുന്നത് സിഐടിയു പ്രവർത്തകർ തടയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തത് സ്ഥലത്ത് സംഘർഷാവസ്ഥയ്‌ക്ക് കാരണമായി. സിപിഎം പ്രതിഷേധത്തെ തുടർന്ന് ബിജെപി പ്രവർത്തകർക്ക് ബസ് കൊണ്ടുപോകാൻ സാധിക്കാതെ വരികയും സ്ഥിതി നിയന്ത്രിക്കാൻ കുമരകം പൊലീസ് സ്ഥലത്തെത്തി ബസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. സ്ഥലത്ത് ഏറെ നേരം സംഘർഷാവസ്ഥയുമുണ്ടായി.

also read :തിരുവാർപ്പിൽ ബസ് ഉടമയെ കൈയ്യേറ്റം ചെയ്‌ത സംഭവം : സിഐടിയു നേതാവ് അറസ്റ്റിൽ 

ഇന്ന് രാവിലെ, ബസിന് ചുറ്റും സിഐടിയു പ്രവർത്തകർ കുത്തിയ കൊടി തോരണങ്ങൾ അഴിച്ച് മാറ്റിയതിന് ഉടമ രാജ്‌മോഹനെ സിഐടിയു നേതാവ് മർദിച്ചിരുന്നു. ഇതേ തുടർന്ന് ബസ് ഉടമ കുമരകം പൊലീസ് സ്‌റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് സിഐടിയു ജില്ല വൈസ്‌ പ്രസിഡന്‍റും സിപിഎം ജില്ല കമ്മിറ്റി അംഗവുമായ അജയ്‌ കെ ആറിനെ അറസ്‌റ്റ് ചെയ്‌തിട്ടുമുണ്ടായിരുന്നു. 

ABOUT THE AUTHOR

...view details