കേരളം

kerala

മദ്യപസംഘത്തിന്‍റെ അക്രമം

ETV Bharat / videos

കൊല്ലത്ത് കശുവണ്ടി ഫാക്‌ടറിക്ക് നേരെ മദ്യപസംഘത്തിന്‍റെ അക്രമം; ഒരാള്‍ പിടിയില്‍, പ്രകോപനമായത് വൈരാഗ്യം - കൊല്ലത്ത് കശുവണ്ടി ഫാക്‌ടറി ആക്രമിച്ചു

By

Published : Apr 8, 2023, 3:39 PM IST

കൊല്ലം:തഴുത്തലയിലെ എസ്എൻ കശുവണ്ടി ഫാക്‌ടറിക്ക് നേരെ മദ്യപസംഘത്തിന്‍റെ അക്രമം. കമ്പനിക്കുള്ളിൽ കടന്ന സംഘം ഉപകരണങ്ങൾ തല്ലിത്തകർത്തു. ഇന്നലെ (ഏപ്രില്‍ ഏഴ്‌) വൈകിട്ടുണ്ടായ സംഭവത്തില്‍ കൊട്ടിയം സ്വദേശി സജാസിനെ (32) നാട്ടുകാർ പിടികൂടി പൊലീസില്‍ ഏൽപ്പിച്ചു.

വിപണനത്തിനായി സൂക്ഷിച്ചിരുന്ന കശുവണ്ടി പരിപ്പും നശിപ്പിച്ചു. പണപ്പിരിവിന് എത്തിയപ്പോള്‍ ആവശ്യപ്പെട്ട തുക നല്‍കാത്തതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. പിന്നിൽ പ്രദേശത്തെ ഗുണ്ടകളാണെന്നും ഈ രീതി തുടരുകയാണെങ്കില്‍ തങ്ങള്‍ക്ക് കമ്പനി അടച്ചുപൂട്ടേണ്ട സ്ഥിതിയാണ് ഉള്ളതെന്നും ഉടമ ഷാ സലീം പറഞ്ഞു.

ALSO READ|മദ്യപിച്ചുണ്ടായ തര്‍ക്കം; ഭര്‍ത്താവ് വെട്ടേറ്റു മരിച്ചു; ഭാര്യ അറസ്റ്റില്‍

ജീപ്പിലെത്തിയ അക്രമി സംഘം കമ്പനിയുടെ ഓഫിസും സിസിടിവി കാമറകളും തകർത്തു. ഫാക്‌ടറിയിലെത്തുന്ന വാഹനങ്ങൾ തടഞ്ഞിടുന്നതായും പണപ്പിരിവ് നടത്തുന്നതായും ഫാക്‌ടറി ഉടമ ആരോപിച്ചു. അക്രമികൾ നിരന്തരം ഫാക്‌ടറിയിലെത്തി സംഘർഷം സൃഷ്‌ടിക്കുന്നതായി തൊഴിലാളികൾ പറയുന്നു. കശുവണ്ടി മേഖലയിൽ ഭൂരിപക്ഷം ഫാക്‌ടറികളും അടഞ്ഞുകിടക്കുന്ന സാഹചര്യമാണുള്ളതെന്നും ഇങ്ങനെയുള്ളപ്പോള്‍ തുറന്നുപ്രവർത്തിക്കുന്ന ഫാക്‌ടറികൾക്കെതിരെ നടക്കുന്ന ആക്രമണത്തെ അപലപിക്കുന്നതായി കാഷ്യു അസോസിയേഷൻ മാധ്യമങ്ങളെ അറിയിച്ചു. 

ABOUT THE AUTHOR

...view details