കേരളം

kerala

ETV Bharat / videos

ഓർമയില്‍ കനലായി കോടിയേരി; ഇനി വിപ്ലവ ദീപ്‌ത സ്‌മരണ - ഓർമയില്‍ കനലായി കോടിയേരി

By

Published : Oct 3, 2022, 6:10 PM IST

Updated : Feb 3, 2023, 8:28 PM IST

കണ്ണൂർ: ഹൃദയഭേദക നിമിഷങ്ങൾക്ക് സാക്ഷിയായ കണ്ണൂർ പയ്യാമ്പലം ബീച്ചില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന് നിത്യനിദ്ര. സിപിഎം നേതാക്കളായ ചടയൻ ഗോവിന്ദന്‍റേയും ഇകെ നായനാരുടേയും ശവകുടീരങ്ങൾക്ക് നടുവിലാണ് കോടിയേരിക്കും ചിതയൊരുക്കിയത്. വിങ്ങിപ്പൊട്ടിയ മനസും മുഖവുമായി മുഖ്യമന്ത്രി പിണറായി വിജയനും 'ഇല്ല ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന് പതിനായിരങ്ങൾ കണ്ഠങ്ങളില്‍ നിന്നുയർന്ന മുദ്രാവാക്യവും അറബിക്കടലും സംസ്‌കാര ചടങ്ങുകൾക്ക് സാക്ഷിയായി. മക്കളായ ബിനോയിയും ബിനീഷും ചിതയ്ക്ക് തീകൊളുത്തുമ്പോൾ ഭാര്യ വിനോദിനിയും കുടുംബാംഗങ്ങളും സിപിഎം നേതാക്കളും മന്ത്രിമാരും അടക്കം വൻ ജനാവലി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.
Last Updated : Feb 3, 2023, 8:28 PM IST

ABOUT THE AUTHOR

...view details