VIDEO| കൈകോര്‍ത്ത് അവരെത്തി; വിവാഹ ചിത്രങ്ങള്‍ പുറത്ത് വിട്ട് കെഎല്‍ രാഹുല്‍ ആതിയ ഷെട്ടി ദമ്പതികള്‍ - സുനില്‍ ഷെട്ടി മകള്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലും ബോളിവുഡ് നടി ആതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം ഇന്നലെയാണ് (23.01.23) നടന്നത്.
ആതിയയുടെ പിതാവ് സുനില്‍ ഷെട്ടിയുടെ മഹാരാഷ്‌ട്ര ഖണ്ഡലയിലുള്ള ബംഗ്ലാവില്‍ വച്ചായിരുന്നു വിവാഹം. ഇരു താരങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്.
തുടര്‍ന്ന് വിവാഹ ചിത്രങ്ങള്‍ കെഎല്‍ രാഹുല്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വിട്ടു. 'നീ പകര്‍ന്ന വെളിച്ചത്തില്‍, എങ്ങനെ പ്രണയിക്കണമെന്ന് ഞാന്‍ പഠിച്ചു...' എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ചിത്രങ്ങള്‍ പങ്ക് വച്ചത്. പിന്നാലെ നിരവധി താരങ്ങളും ആരാധകരും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു.