റോഡ് മുറിച്ചെത്തി രാജവെമ്പാല; വഴിയാത്രക്കാരന്‍റെ കണ്ണില്‍ പെട്ടു, പിടികൂടി വനംവകുപ്പ്, വീഡിയോ - തത്തേങ്ങലത്ത്
പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയിൽ രാജവെമ്പാല. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് റോഡ് മുറിച്ച് തത്തേങ്ങലത്ത് ഷാജിയുടെ വീട്ടിലേക്ക് രാജവെമ്പാല പോകുന്നത് ബൈക്ക് യാത്രക്കാരന്‍ കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ വനം വകുപ്പിന്‍റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ (ആർ.ആർ.ടി) വിവരമറിയിക്കുകയായിരുന്നു. അര മണിക്കൂറോളം കഠിനമായി പണിപ്പെട്ടാണ് പാമ്പിനെ പിടികൂടാനായത്. പിടികൂടിയ രാജവെമ്പാലയെ പിന്നീട് സൈലന്‍റ്‌വാലി വനത്തില്‍ തുറന്നുവിട്ടു.
Last Updated : Feb 3, 2023, 8:32 PM IST