കേരളം

kerala

Kerala to enhance tourism investment

ETV Bharat / videos

Kerala To Enhance Tourism Investment : വ്യാവസായിക നിക്ഷേപം ഉയർത്താൻ സംസ്ഥാനം ; കേരള ട്രാവൽ മാർട്ടിന്‍റെ 12-ാം എഡിഷൻ അടുത്ത വർഷം കൊച്ചിയിൽ - ടൂറിസം ഹബ്ബ്

By ETV Bharat Kerala Team

Published : Oct 12, 2023, 4:34 PM IST

തിരുവനന്തപുരം : ടൂറിസം മേഖലയിൽ വ്യാവസായിക നിക്ഷേപം ഉയർത്തുന്ന കേരള ട്രാവൽ മാർട്ടിന്‍റെ 12-ാം എഡിഷൻ 2024 സെപ്റ്റംബർ 26 മുതൽ 29 വരെ കൊച്ചിയിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്. സർക്കാർ നിക്ഷേപം കൊണ്ട് മാത്രം ടൂറിസം മേഖലയിൽ വികസനം സാധ്യമാവില്ലെന്നും ഇത്തരം മാതൃകകളിലൂടെ ഉത്തരവാദിത്ത ടൂറിസം വളര്‍ത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു (Kerala To Enhance Tourism Investment). ട്രാവൽ മാർട്ടിന്‍റെ ഭാഗമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ടൂറിസ്റ്റ് വ്യവസായികൾ കേരളത്തിൽ എത്തും. കേരളത്തിൽ ടൂറിസത്തിന്‍റെ വളർച്ച അതിവേഗമാണ്. മുൻവർഷം കേരളത്തിലുണ്ടായ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം ഈ വർഷം ആറ് മാസം കൊണ്ട് ഉണ്ടായെന്നും ഹെലി ടൂറിസത്തിന്‍റെയും സിനിമ ടൂറിസത്തിന്‍റെയും നടപടികൾ നടന്നുകൊണ്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ടൂറിസ്റ്റുകാരുമായി എത്തുന്ന ടാക്‌സി ഡ്രൈവർമാർക്കായി ഹോട്ടലുകളിൽ കംഫർറ്റ് സ്റ്റേഷൻ ഒരുക്കുമെന്നും 50 കിലോമീറ്റർ ഇടവിട്ട് ടൂറിസം ഹബ് നിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു. ടൂറിസം ഹബ്ബ് വഴി റോഡ് മാർഗം യാത്ര ചെയ്യുന്ന ടൂറിസ്റ്റുകൾക്ക് വേണ്ട സഹായം നൽകാനാവുമെന്നും അദ്ദേഹം വിശദീകരിച്ചു.

ABOUT THE AUTHOR

...view details