കേരളം

kerala

ജോളി

ETV Bharat / videos

ഭർത്താവ് രണ്ട് വര്‍ഷം മുമ്പ് യുപിയില്‍ മരിച്ചു, അടക്കം ചെയ്‌ത മൃതദേഹം നാട്ടിലെത്തിക്കാൻ മലയാളി അധ്യാപികയുടെ ശ്രമം

By

Published : May 25, 2023, 12:51 PM IST

ഫറൂഖാബാദ് (ഉത്തര്‍പ്രദേശ്): സ്‌നേഹ ബന്ധങ്ങള്‍ പലപ്പോഴും നിര്‍വചിക്കാന്‍ സാധിക്കാത്ത തലത്തിലേക്ക് ഉയരാറുണ്ട്. മാതാപിതാക്കളും മക്കളും തമ്മില്‍, ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍, സുഹൃത്തുക്കള്‍ തമ്മില്‍, സഹോദരങ്ങള്‍ തമ്മില്‍, പ്രണയിക്കുന്നവര്‍ തമ്മില്‍...ഏതു തരം ബന്ധത്തിലും അമ്പരിപ്പിക്കുന്ന, ചിലപ്പോഴൊക്കെ കണ്ണും മനസും നിറയ്‌ക്കുന്ന സംഭവങ്ങള്‍ നടക്കാറുമുണ്ട്. അത്തരത്തില്‍ വാര്‍ത്തയായിരിക്കുകയാണ് മലയാളിയായ ജോളി പോള്‍.  

രണ്ട് വര്‍ഷം മുമ്പ് മരിച്ച ഭര്‍ത്താവിന്‍റെ അസ്ഥികള്‍ കേരളത്തില്‍ എത്തിച്ച് അടക്കം ചെയ്യാന്‍ നിയമാനുമതി നേടിയാണ് ജോളി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഉത്തര്‍പ്രദേശിലെ ഫത്തേഗഡില്‍ സെന്‍റ് ആന്‍റണീസ് സ്‌കൂളില്‍ അധ്യാപികയായിരുന്നു ജോളി. അതേ സ്‌കൂളിലെ തന്നെ അധ്യാപകനായിരുന്നു ജോളിയുടെ ഭര്‍ത്താവ് പോള്‍ ഇജെ. എന്നാല്‍ 2021 ല്‍ പോള്‍ മരണപ്പെട്ടു. കൊവിഡ് മഹാമാരി മൂലം രാജ്യത്ത് ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ പോള്‍ മരിച്ചപ്പോള്‍ മൃതദേഹം ജന്മനാട്ടില്‍ എത്തിക്കാനോ അടക്കം ചെയ്യാനോ സാധിച്ചില്ല. ഫത്തേഗഡിലെ ഒരു പള്ളി സെമിത്തേരിയില്‍ തന്നെ പോളിന് അന്ത്യവിശ്രമം ഒരുക്കി.

പോളിന്‍റെ കല്ലറ ജന്മനാട്ടില്‍ അല്ല എന്നത് ജോളിയെ ഏറെ വിഷമിപ്പിച്ചിരുന്നു. ഭര്‍ത്താവിന്‍റെ ശരീരം നാട്ടില്‍ എത്തിച്ച് മറവ് ചെയ്യണം എന്നതായി പിന്നീട് ജോളിയുടെ ലക്ഷ്യം. അതിനായി അവര്‍ ഫറൂഖാബാദിലെത്തി ജില്ല മജിസ്‌ട്രേറ്റിന്‍റെ അനുമതി തേടി. ജില്ല മജിസ്‌ട്രേറ്റിന്‍റെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി സിഎംഒയുടെ മേല്‍നോട്ടത്തില്‍ പോളിന്‍റെ ശവക്കുഴി തുറന്ന് ശരീര അവശിഷ്‌ടങ്ങള്‍ ഭാര്യ ജോളിക്ക് കൈമാറി. ഇനി ജോളിയുടെ ആഗ്രഹ പ്രകാരം പോള്‍ ജന്മനാട്ടില്‍ അന്ത്യവിശ്രമം കൊള്ളും.

ABOUT THE AUTHOR

...view details