സ്വര്‍ണക്കപ്പടിക്കാന്‍ കോഴിക്കോടും കണ്ണൂരും, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല വീഴും
Published : Jan 8, 2024, 8:39 AM IST
|Updated : Jan 8, 2024, 9:08 AM IST
കൊല്ലം:62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് (ജനുവരി 8) കൊടിയിറങ്ങും (State School Arts Festival 2024). അഞ്ച് ദിവസം നീണ്ടുനിന്ന കലാമാമങ്കത്തിനാണ് ഇന്ന് തിരശീല വീഴുന്നത്. മത്സരങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സ്വര്‍ണ കപ്പിനായി പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത് (Kollam Kalolsavam). കലോത്സവത്തിലെ 239 ഇനങ്ങളിൽ 220 എണ്ണം പൂര്‍ത്തിയായപ്പോള്‍ 901 പോയിന്‍റുമായി കോഴിക്കോടാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള കണ്ണൂരിന് 897 പോയിന്‍റാണ് ഉള്ളത്. പാലക്കാട് (893), തൃശൂര്‍ (875), മലപ്പുറം (863) ജില്ലകളാണ് പോയിന്‍റ് പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. 860 പോയിന്‍റോടെ ആതിഥേയരായ കൊല്ലം ആണ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്ത് (62nd School Kalolsavam Points Table). അതേസമയം, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും (School Kalolsavam 2024 Final Day). ചലച്ചിത്ര താരം മമ്മൂട്ടിയാണ് ചടങ്ങില്‍ മുഖ്യാതിഥി. കലാപ്രതിഭകള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്യുന്നത് മമ്മൂട്ടിയാണ്.