കേരളം

kerala

അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദൻ

ETV Bharat / videos

പുസ്‌തകങ്ങളിലെ സര്‍ക്കാര്‍ എംബ്ലം; 'അടുത്ത ലക്കത്തില്‍ ലോഗോ ഒഴിവാക്കും, തന്‍റെ എതിര്‍പ്പ് വ്യക്തിപരം': കെ സച്ചിദാനന്ദന്‍

By

Published : Jul 3, 2023, 7:19 PM IST

തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്‌തകങ്ങളിൽ പിണറായി സര്‍ക്കാറിന്‍റെ രണ്ടാം വാർഷികത്തെ സൂചിപ്പിക്കുന്ന എംബ്ലം ഉപയോഗിച്ചതിനെതിരെ വിമര്‍ശനം ഉയരുമ്പോള്‍ പ്രതികരണവുമായി അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദൻ രംഗത്ത്. പുസ്‌തകങ്ങളില്‍ ലോഗോ ഉൾപ്പെടുത്തിയത് അഡ്‌മിനിസ്ട്രേറ്റീവ് വിഭാഗത്തിന്‍റെ തീരുമാനമാണെന്ന് കെ സച്ചിദാനന്ദന്‍. അടുത്ത ലക്കത്തില്‍ ലോഗോ ഒഴിവാക്കുമെന്നും വിഷയത്തില്‍ തന്‍റെ എതിര്‍പ്പ് വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു.   

രണ്ടാം എൽഡിഎഫ് സർക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി 500 പുസ്‌തകത്തിന്‍റെ ഡിജിറ്റൈസേഷനും 30 പുസ്‌തകങ്ങളുടെ പ്രസാധനവും കേരള സാഹിത്യ അക്കാദമി ഏറ്റെടുത്തിരുന്നു. ഈ 30 പുസ്‌തകങ്ങളിലാണ് സർക്കാരിന്‍റെ വാർഷികാഘോഷ എംബ്ലം പ്രിന്‍റ് ചെയ്‌തത്. ഇത് അസാധാരണ നടപടിയാണെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സാഹിത്യകാരന്മാര്‍ രംഗത്തെത്തിയിരുന്നു. 

എഴുത്തുകാര്‍ക്ക് പുറമെ സാമൂഹിക പ്രവര്‍ത്തകരും സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എംബ്ലം പതിപ്പിച്ച പുസ്‌തകങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിമര്‍ശം ഉന്നയിച്ചത്. എന്നാല്‍ പുസ്‌തകങ്ങളില്‍ എംബ്ലം പതിപ്പിച്ചതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം തന്‍റേതാണെന്നും സാധാരണ ഭരണ നടപടിയെന്ന നിലയിലാണ് പുസ്‌തകങ്ങളില്‍ എംബ്ലം പതിപ്പിച്ചതെന്നുമായിരുന്നു അക്കാദമി സെക്രട്ടറി സിപി അബൂബക്കറിന്‍റെ വിശദീകരണം. 

ABOUT THE AUTHOR

...view details