കേരളം

kerala

ര്‍ണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി നടപടിയില്‍ പ്രതികരിച്ച് ആര്‍.ബിന്ദു

ETV Bharat / videos

'സർവകലാശാലകളുടെ അന്തസ് കാത്തു സൂക്ഷിക്കുന്ന വിധി'; ഹൈക്കോടതി നടപടിയില്‍ പ്രതികരിച്ച് ആര്‍.ബിന്ദു - മന്ത്രി

By

Published : Mar 24, 2023, 3:28 PM IST

കോട്ടയം: കേരള സർവകലാശാലയിലെ സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ചാൻസലറായ ഗവർണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്‌ത് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. സർവകലാശാലകളുടെ അന്തസ് കാത്തു സൂക്ഷിക്കുന്ന വിധിയാണ് ഉണ്ടായതെന്ന് മന്ത്രി പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ കുത്തിപ്പ് തകർക്കാൻ ഉത്തരവാദിത്തം ഉള്ളവർ തന്നെ ശ്രമിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസരംഗത്ത് സർക്കാരിന്‍റെ മുന്നോട്ടുള്ള പോക്കിന് ആത്മവിശ്വാസം നൽകുന്നതാണ് വിധി. മാത്രമല്ല ഉന്നത വിദ്യാഭ്യാസ മേഖലയിലെ രജത രേഖ കൂടിയാണ് ഈ വിധയെന്നും മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ വേണം ഇത്തരം ഉത്തരവുകൾ ഇറക്കാൻ. മറിച്ച് ആരുടെയെങ്കിലും താല്‍പര്യപ്രകാരമോ നിർദേശപ്രകാരവുമല്ല ഉത്തരവുകൾ ഇറക്കേണ്ടത്. ബില്ലുകൾ ഒപ്പിടില്ല എന്നാണ് ഗവർണർ അറിയിച്ചിരിക്കുന്നതെന്നും ഇനിയെങ്കിലും മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കേരള ടെക്‌നിക്കൽ സര്‍വകലാശാല സംബന്ധിച്ചുള്ള നിരീക്ഷണവും ആശ്വാസകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ചാൻസലറായ ഗവർണറുടെ നടപടി ഇന്നാണ് (24-03-2023) ഹൈക്കോടതി സിംഗിൾ ബഞ്ച് റദ്ദാക്കിയത്. നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട സെനറ്റംഗങ്ങൾ നൽകിയ ഹർജിയില്‍ ചാൻസലറുടെ തീരുമാനം നിലനിൽക്കില്ലെന്ന് കണ്ടെത്തിയതോടെയായിരുന്നു കോടതി ഉത്തരവ്. ജസ്‌റ്റിസ് സതീഷ് നൈനാന്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹർജികളിൽ വിധി പറഞ്ഞത്.

ABOUT THE AUTHOR

...view details