കേരളം

kerala

Kerala Congress will contest Kottayam Lok Sabha seat

ETV Bharat / videos

കേരള കോൺഗ്രസ് തന്നെ മത്സരിക്കും, സീറ്റിനെ സംബന്ധിച്ച്‌ സംശയമൊന്നുമില്ലെന്ന്‌ പിജെ ജോസഫ്‌ - Congress

By ETV Bharat Kerala Team

Published : Nov 10, 2023, 2:23 PM IST

കോട്ടയം : കോട്ടയം ലോക്‌സഭ സീറ്റിൽ കേരള കോൺഗ്രസ് തന്നെ മത്സരിക്കും. നിലപാട് വ്യക്തമാക്കി പിജെ ജോസഫ് (PJ Joseph). സീറ്റ് സംബന്ധിച്ച് തർക്കങ്ങൾ ഇല്ല. കോൺഗ്രസ് ഏറ്റെടുക്കുമെന്ന ചർച്ചകൾ അടിസ്ഥാനരഹിതം തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തുടങ്ങി (Kerala Congress will contest Kottayam Lok Sabha seat). ജില്ലയില്‍ പാര്‍ട്ടിയെ ബൂത്ത്‌ തലത്തില്‍ സംഘടിപ്പിക്കാനുള്ള ക്യാമ്പാണ്‌ വച്ചിരിക്കുന്നത്‌. സീറ്റിനെ സംബന്ധിച്ച്‌ സംശയമൊന്നുമില്ല. കോട്ടയത്ത്‌ തന്നെയാണ്‌ നില്‍ക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളുടെ ഒരുക്കമാണ്‌ നടക്കുന്നതെന്നും പിജെ ജോസഫ് മാധ്യമങ്ങളോട്‌ വ്യക്തമാക്കി. കോണ്‍ഗ്രസ് സീറ്റുകള്‍ ലാക്കാക്കി മുന്നോട്ടുനീങ്ങുന്ന സിപിഎമ്മിനെയും ബിജെപിയേയും ബഹുദൂരം പിന്നിലാക്കി 2019 ലേതിന് സമാനമായ നേട്ടം നിലനിര്‍ത്തുന്നതിനുള്ള തന്ത്രങ്ങൾ കെപിസിസി ആസ്ഥാനത്ത് ചേർന്ന കോൺഗ്രസ് രാഷ്‌ട്രീയ കാര്യ സമിതി യോഗം നേരത്തെ തന്നെ ചർച്ച ചെയ്‌തിരുന്നു. സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെ അടിത്തട്ടില്‍ ഊര്‍ജ്ജസ്വലമാക്കാന്‍ ലക്ഷ്യമിട്ട് കേരള യാത്ര നടത്താന്‍ തീരുമാനിച്ചു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ നേതൃത്വത്തിലാണ്‌ കേരള യാത്ര നടത്തുന്നത്. കാസര്‍കോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന തരത്തിലായിരിക്കും യാത്ര സംഘടിപ്പിക്കുക.

ABOUT THE AUTHOR

...view details