കേരളം

kerala

Kerala Agricultural University Financial Issue

ETV Bharat / videos

Kerala Agricultural University Financial Issue സാമ്പത്തിക പ്രതിസന്ധി : ഭൂമി പണയപ്പെടുത്തി വായ്‌പ എടുക്കാനൊരുങ്ങി കാർഷിക സർവകലാശാല - കാർഷിക സർവകലാശാല കുടിശിക

By ETV Bharat Kerala Team

Published : Sep 17, 2023, 4:28 PM IST

തിരുവനന്തപുരം : കോഴ്‌സുകൾ തുടങ്ങാനും കുടിശിക അടച്ചു തീർക്കാനുമായി ഭൂമി പണയപ്പെടുത്താനൊരുങ്ങി (Mortgage the land) കാർഷിക സർവകലാശാല (Kerala Agricultural University). സർക്കാർ സാമ്പത്തിക സഹായം നൽകുന്നത് ചുരുക്കിയതോടെയാണ് 40 കോടി രൂപയ്‌ക്ക് ഭൂമി പണയം വയ്‌ക്കാൻ സർവകലാശാല ഒരുങ്ങുന്നത്. ഇതിനായി പൊതുമേഖല ബാങ്കുകളെ സമീപിക്കാനാണ് നീക്കം. ഭൂമി വിറ്റ് ഫണ്ട് കണ്ടെത്താനായിരുന്നു ആദ്യം സർവകലാശാലയുടെ തീരുമാനം. എന്നാൽ വിവാദം ഭയന്ന് തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. പുതിയ ഡിപ്ലോമ കോഴ്‌സുകൾ, ബിരുദാനന്തര ബിരുദ ഗവേഷണ കോഴ്‌സുകൾ എന്നിവ കൂടുതൽ ഫീസ് നിരക്കിൽ ആരംഭിക്കാനും എൻആർഐ, ഇന്‍റർനാഷണൽ സീറ്റുകൾ വർധിച്ച ഫീസ് നിരക്കിൽ ആരംഭിക്കാനുമാണ് സർവകലാശാല തീരുമാനം. ഇതിനായി ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിനോട് ശുപാർശ ചെയ്‌തിട്ടുണ്ട്. ലോൺ തിരിച്ചടയ്‌ക്കാനുള്ള സാമ്പത്തിക സ്ഥിതിയല്ല നിലവിൽ സർവകലാശാലയുടെത്. കാർഷിക സർവകലാശാല സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ഡി സി ആർ ജി, കമ്പ്യൂട്ടേഷൻ ടെർമിനൽ സറണ്ടർ തുടങ്ങി പെൻഷൻ കുടിശിക അടക്കം സർവകലാശാലയ്‌ക്ക് 100 കോടിയോളം രൂപയുടെ ബാധ്യത നിലനിൽക്കുന്നുണ്ട്. അതേസമയം, സർവകലാശാലയെ തകർക്കാനുള്ള നടപടികളിൽ നിന്നും കാർഷിക സർവകലാശാല പിന്മാറണമെന്നും അല്ലാത്തപക്ഷം കെഎസ്‌ആർടിസിക്ക് സംഭവിച്ചത് സർവകലാശാലയ്‌ക്കും സംഭവിക്കുമെന്നും സ്വത്തുക്കൾ നഷ്‌ടപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും ഫെഡറഷൻ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ പറഞ്ഞു.

ABOUT THE AUTHOR

...view details