കേരളം

kerala

kcbc-presidents-christmas-greetings-to-etv-bharat-viewers

ETV Bharat / videos

ക്രിസ്‌തുമസ് ആശംസകൾ നേർന്ന് കെ.സി.ബി.സി. പ്രസിഡന്‍റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ

By ETV Bharat Kerala Team

Published : Dec 23, 2023, 11:30 AM IST

എറണാകുളം :ഇ.ടി.വി ഭാരത് പ്രേക്ഷകർക്ക് ക്രിസ്‌തുമസ് ആശംസകൾ നേർന്ന് കെ.സി.ബി.സി. പ്രസിഡന്‍റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ(Cardinal Mar Baselios Clemis Bava's  Christmas greetings) .
ആഗതമാകുന്ന കൃസ്‌തുമസിന്‍റെ എല്ലാ അനുഗ്രഹളും നേരുന്നു. എല്ലാവർക്കും നന്മയുണ്ടാകാനും , എല്ലാവർക്കും ദൈവ സ്നേഹം അനുഭവിക്കാനും ഹൃദ്യമായ ബന്ധം നേരാനും ക്രിസ്‌മസിന്‍റെ ഈ കാലയളവ് വിനിയോഗിക്കപ്പെടുകയാണ്.

ദൈവം മനുഷ്യനായി നമ്മോടൊപ്പം വസിച്ചുവെന്നതാണ്  ക്രിസ്‌മസിന്‍റെ പൊരുളെന്ന് കർദിനാൾ ക്ലീമിസ് ബാവ പറഞ്ഞു. ദൈവത്തോട് ചേർന്ന് നിൽക്കുന്ന, മനുഷ്യരോട് ചേർന്ന് നിൽക്കുന്ന നല്ല ദിനമായി  ക്രിസ്‌മസും എല്ലാദിനങ്ങളും നിങ്ങൾക്ക് ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.

കാലിത്തൊഴുത്തിലെ ലാളിത്യവും കുരിശിലെ മരണവും നമുക്ക് സമ്മാനിക്കുന്നത് , നമുക്ക് വേണ്ടി ഏതറ്റം വരെയും പോകുന്നതിന് മനസുള്ള ദൈവത്തിന്‍റെ ചിത്രമാണ്. മറ്റുള്ളവരെ സഹായിക്കാൻ നമ്മുടെ പരിമിതിക്കുള്ളിൽ നിന്ന് കഴിയണമെന്ന് ദൈവം നമ്മെ പഠിപ്പിക്കുന്ന പാഠമാണ്. എല്ലാവരെയും ചേർത്ത് നിർത്താൻ യേശുവിനെ അനുഗമിക്കുന്നവർക്ക് സാധിക്കണമെന്നത് കല്പനയാണ്. ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ എല്ലാവരെയും നിങ്ങൾ സ്നേഹിക്കണമെന്നാണ് കർത്താവ് പഠിപ്പിക്കുന്നത്. യേശുവിനെ കുറിച്ചുള്ള ഓർമ്മ നന്മ ചെയ്യുന്നതിനുള്ള പ്രചോദനമാകട്ടെ യെന്നും ക്ലീമിസ് ബാവ പറഞ്ഞു.
 

ABOUT THE AUTHOR

...view details