കേരളം

kerala

കെസി വേണുഗോപാല്‍

ETV Bharat / videos

'മോദിക്കെതിരെ സംസാരിച്ചതില്‍ വിരട്ടാനുള്ള ശ്രമം'; രാഹുലിനെതിരായ നടപടി മുന്‍കൂട്ടി തയ്യാറാക്കിയതെന്ന് കെസി വേണുഗോപാല്‍ - രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്‌സഭ നടപടി

By

Published : Mar 24, 2023, 4:52 PM IST

ന്യൂഡല്‍ഹി : കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മുന്‍കൂര്‍ ആസൂത്രണം നടത്തിയാണ് എംപി സ്ഥാനത്തുനിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായ പ്രമുഖന്‍ അദാനിയും തമ്മിലുള്ള ബന്ധം പാര്‍മെന്‍റില്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് രാഹുലിനെതിരെ ഇത്തരം ആരോപണം ഉന്നയിച്ച് നിശബ്‌ദനാക്കാന്‍ തുടരെ ശ്രമിക്കുന്നത്. ന്യൂഡല്‍ഹിയില്‍ നിന്നും പുറത്തുവിട്ട വീഡിയോ പ്രതികരണത്തില്‍ കെസി വേണുഗോപാല്‍ പറഞ്ഞു.

ALSO READ|രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കി; ലോക്‌സഭ സെക്രട്ടേറിയറ്റ് നടപടി 'മോദി' അപകീര്‍ത്തിക്കേസില്‍

'രാഹുലിന്‍റെ ഭാഗം കേള്‍ക്കാതെ, ചട്ടങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ സഭയില്‍ മന്ത്രിമാര്‍ അദ്ദേഹത്തിനെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. വ്യക്തമായ ജനാധിപത്യ വിരുദ്ധതയാണ്, സ്വേച്ഛാധിപത്യ നടപടിയാണ് നടക്കുന്നത്. പുരാണത്തില്‍ അഭിമന്യുവിനെ ആക്രമിക്കുന്നതുപോലെ എല്ലാ ഭാഗത്തുനിന്നും ആരോപണങ്ങള്‍ ഉന്നയിച്ച് വേട്ടയാടുകയാണ് ബിജെപി. നരേന്ദ്ര മോദിക്കെതിരെ സംസാരിക്കുന്നതുകൊണ്ട് എല്ലാ രൂപത്തിലും വിരട്ടാനാണ് ശ്രമം. 

'സത്യം ഞങ്ങളുടെ കൂടെയാണ്, അന്തിമ വിജയവും ഞങ്ങളുടെ കൂടെയാണ്. ഞങ്ങള്‍ക്കതില്‍ നല്ല ആത്മവിശ്വാസമുണ്ട്. ബിജെപിയുടെ തരംതാഴ്‌ന്ന രാഷ്‌ട്രീയത്തിലോ കുടില തന്ത്രങ്ങളിലോ ഞങ്ങള്‍ പേടിക്കുകയില്ല' - കെസി വേണുഗോപാല്‍ വ്യക്തമാക്കി. 'മോദി' പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ടുവര്‍ഷത്തെ തടവിന് ഇന്നലെയാണ് (മാര്‍ച്ച് 23) സൂറത്ത് കോടതി ശിക്ഷിച്ചത്. പിന്നാലെയാണ് എംപി സ്ഥാനത്തുനിന്നും രാഹുലിനെ അയോഗ്യനാക്കി ലോക്‌സഭ വിജ്ഞാപനമിറക്കിയത്. 

ABOUT THE AUTHOR

...view details