കേരളം

kerala

KC Venugopal

ETV Bharat / videos

അപ്പീല്‍ തള്ളിയതില്‍ അതിശയമില്ല, വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും: കെസി വേണുഗോപാല്‍ - രാഹുല്‍ ഗാന്ധി അപകീര്‍ത്തി കേസ്

By

Published : Jul 7, 2023, 1:40 PM IST

കോഴിക്കോട്: രാഹുല്‍ ഗാന്ധി നൽകിയ അപ്പീൽ തള്ളിയതിൽ അതിശയം ഇല്ലെന്ന് കെസി വേണുഗോപാൽ. ഗുജറാത്തിൽ നിന്ന് വർത്തമാന കാലത്ത് നീതി ലഭിക്കുന്ന എന്നതിൽ പ്രതീക്ഷ ഇല്ലെന്നും വേണുഗോപാൽ. വിധി എഴുതുന്നവരും അതിനു കളം ഒരുക്കുന്നവരും എല്ലാം ഓർക്കണം, ഇതിനെയെല്ലാം തരണം ചെയ്യാൻ രാഹുൽ ഗാന്ധിക്ക് കഴിയും എന്നത്. വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവൻ എംപി നയിക്കുന്ന ഉപവാസം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.

മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്നാണ് വിധി പറഞ്ഞത്. വിചാരണക്കോടതിയുടെ വിധി റദ്ദാക്കാതിരുന്ന ഹൈക്കോടതി കേസില്‍ രാഹുല്‍ കുറ്റക്കാരനെന്ന് വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആണ് കേസില്‍ വിധി പറഞ്ഞത്.

More Read :രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി, അയോഗ്യനെന്ന് ഗുജറാത്ത് ഹൈക്കോടതി

ABOUT THE AUTHOR

...view details