കേരളം

kerala

KC Venugopal On Puthuppally UDF Victory

ETV Bharat / videos

KC Venugopal On Puthuppally UDF Victory 'കോൺഗ്രസ് പ്രവര്‍ത്തിച്ചത് എണ്ണയിട്ട യന്ത്രംപോലെ'; സിപിഎമ്മിന് തോറ്റ ന്യായമെന്ന് കെസി വേണുഗോപാല്‍ - യുഡിഎഫ് വിജയത്തില്‍ കെസി വേണുഗോപാല്‍

By ETV Bharat Kerala Team

Published : Sep 9, 2023, 4:03 PM IST

കാസർകോട്:പുതുപ്പള്ളിയിൽ കോൺഗ്രസ് സംവിധാനങ്ങളിൽ പിഴവുണ്ടായിട്ടില്ലെന്നും എണ്ണയിട്ട യന്ത്രംപോലെയാണ് പ്രവർത്തിച്ചതെന്നും എഐസിസി സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. കേരളത്തിലെ കോൺഗ്രസിന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കെട്ടുറപ്പുള്ള നിരയുണ്ടെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. തോറ്റ ന്യായമാണ് സിപിഎം ഇപ്പോൾ പറയുന്നത്. സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്ക് എതിരായിട്ടുള്ള ശക്തമായ വികാരമാണ് പുതുപ്പള്ളിയിലെ യുഡിഎഫ് വിജയത്തോടെ കണ്ടത്. ബിജെപിയുടെ വോട്ട് കുറഞ്ഞിട്ടുണ്ട്. എന്നാൽ, അതിന്‍റെ ഇരട്ടി സിപിഎം വോട്ട് കുറഞ്ഞിട്ടുണ്ട്. അതിന് എന്താണ് ന്യായീകരണമെന്നും വേണുഗോപാൽ ചോദിച്ചു. ജി20യെ പ്രധാനമന്ത്രി തന്‍റെ പിആർ വർക്കിനുള്ള വേദിയായാണ് കാണുന്നത്. വിദേശകാര്യ മന്ത്രാലയത്തെ പ്രധാനമന്ത്രി ഇതിനായി ഉപയോഗിക്കുന്നു. സ്വന്തം പ്രശസ്‌തി വർധിപ്പിക്കാനുള്ള ഇടുങ്ങിയ ചിന്താഗതിയാണ് നരേന്ദ മോദിക്ക്. 'ഇന്ത്യ' മുന്നണി കരുത്താർജിച്ച് മുന്നോട്ട് പോവുകയാണ്. 2024ൽ നരേന്ദ്ര മോദി സർക്കാരിനെ താഴെ ഇറക്കാനുള്ള ശക്തിയോട് കൂടി 'ഇന്ത്യ' മുന്നണി മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താന്‍റെ നിരാഹാര സത്യഗ്രഹവും ബഹുസ്വരത സംഗമവും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാൽ.

ABOUT THE AUTHOR

...view details