Kattakkada Student Death കാട്ടാക്കടയിൽ പത്ത് വയസുകാരൻ കാറിടിച്ച് മരിച്ചത് കൊലപാതകമെന്ന് സൂചന, ബന്ധുവിനെതിരെ നരഹത്യക്ക് കേസ് - സിസിടിവി
Published : Sep 9, 2023, 9:54 PM IST
|Updated : Sep 9, 2023, 10:28 PM IST
തിരുവനന്തപുരം :കാട്ടാക്കടയിൽപത്ത് വയസുകാരൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ് (Kattakada Student Death). സംഭവത്തിൽ കുട്ടിയുടെ അകന്ന ബന്ധുവിനെതിരെ പൊലീസ് നരഹത്യക്ക് കേസെടുത്തു. മരണപ്പെട്ട ആദിശങ്കരന്‍റെ അകന്ന ബന്ധുവായ പ്രിയരഞ്ജനെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 31 നായിരുന്നു കാട്ടാക്കട പുളിങ്കോടിൽ സ്വദേശിയായ ആദിശങ്കർ മരണപ്പെടുന്നത്. കാറിടിച്ചുണ്ടായ പരിക്കുകളായിരുന്നു മരണ കാരണം. എന്നാൽ പിന്നീട് പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് ഇപ്പോൾ പ്രിയരഞ്ജനെതിരെ നരഹത്യക്ക് കേസെടുത്തിരിക്കുന്നത്. പ്രിയരഞ്ജൻ ഇപ്പോൾ ഒളിവിലാണ്. ആദ്യം അപകട മരണം എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പൊലീസിന് കൊലപാതക സംശയം ശക്തിപ്പെടുകയായിരുന്നു. ആദിശങ്കരൻ മരണപ്പെടുന്നതിന് കുറച്ചു മുൻപ് ക്ഷേത്രത്തിന് സമീപം മൂത്രമൊഴിച്ചത് പ്രിയരഞ്ജൻ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ആദിശങ്കരൻ മരണപ്പെട്ടത്. അതേസമയം ഈ സംഭവമാണോ കുട്ടിയെ കാർ ഇടിച്ചു വീഴ്ത്താൻ ഉണ്ടായ പ്രേരണ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രിയരഞ്ജനെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.