കേരളം

kerala

kasaragod building collapse | കനത്ത മഴ; കാസര്‍കോട് തൃക്കണ്ണാട് കെട്ടിടം തകർന്നുവീണു, ദൃശ്യം

ETV Bharat / videos

kasaragod building collapse | കനത്ത മഴ; കാസര്‍കോട് തൃക്കണ്ണാട് കെട്ടിടം വീണത് കടലിലേക്ക്, പ്രതിഷേധം

By

Published : Jul 24, 2023, 8:26 PM IST

കാസർകോട്:  തൃക്കണ്ണാട് കെട്ടിടം തകർന്നുവീണു. തൃക്കണ്ണാട് കടപ്പുറത്ത് കടലിനോട്‌ ചേർന്ന് സ്ഥിതി ചെയ്‌തിരുന്ന കെട്ടിടമാണ് തകർന്നത്. കനത്ത മഴയാണ് കെട്ടിടം തകര്‍ന്നു വീഴുവാന്‍ കാരണം. 

കാസർകോട് ജില്ലയിലെ എല്ലാ താലൂക്കിലും മഴ തുടരുകയാണ്. മഞ്ചേശ്വരം താലൂക്ക് പരിധിയിൽ ഒരു ഓട് മേഞ്ഞ വീട് പൂർണമായും തകർന്നു. ഒരു കിണറും തകർന്നിട്ടുണ്ട്.

നിലവിൽ കാലവർഷവുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്‌ട സംഭവങ്ങളോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. എന്നാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മൊഗ്രാൽ പുഴ, നീലേശ്വരം പുഴ, കാര്യങ്കോട് പുഴ, എന്നിവയിൽ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അപകടനിലയിലായിരുന്ന മധൂർ, ഭീമനടി, ചായ്യോം എന്നീ പ്രദേശങ്ങള്‍ അപകട നില മറികടന്നിട്ടുണ്ട്. 

തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മലയോരത്ത്‌ ആഞ്ഞടിച്ച കാറ്റിൽ  കൊന്നക്കാടും  വള്ളിക്കടവിലും പല റോഡുകളിലും മരംവീണ്‌ ഗതാഗത തടസവുമുണ്ടായി. ഇവിടെ വൈദ്യുതിബന്ധവും തടസപ്പെട്ടു. തൂണുകൾ തകര്‍ന്ന്‌ വൈദ്യുതി വിതരണ താറുമാറാവുകയും ഗതാഗം തടസപ്പെടുകയും ചെയ്‌തു. 

കൊന്നക്കാടിനും പുങ്ങംചാലിനും ഇടയിൽ നിരവധിയിടത്ത് റോഡിലേക്ക് മരം വീണ് യാത്രാതടസം നേരിട്ടു. കാറ്റിൽ വട്ടക്കയത്ത് വീടിന് മുകളിലേക്ക് മരം വീണു. നാട്ടുകാരും കെഎസ്ഇബി തൊഴിലാളികളും ചേർന്ന് റോഡിൽവീണ മരങ്ങൾ മുറിച്ച് മാറ്റി വാഹനതടസം നീക്കി.

പാണത്തൂർ– സുള്ള്യ സംസ്ഥാന പാതയിൽ  ബട്ടോളയിൽ മണ്ണിടിഞ്ഞ്‌ റോഡിൽ വിള്ളലുണ്ടായതിനെതുടർന്ന്‌ രാത്രിയാത്ര കലക്‌ടർ നിരോധിച്ചുണ്ട്‌. പലയിടത്തും   115.6 മീറ്റർ മുതൽ 200 മില്ലീലിറ്റർ വരെ മഴപെയ്‌തു. ജില്ലയിൽ  24 മണിക്കൂറും  പ്രവർത്തിക്കുന്ന കൺട്രോൾ റൂമുണ്ട്‌. അപകടസാധ്യത മുന്നിൽ കണ്ടാൽ 1077, 1070  ടോൾ ഫ്രീ നമ്പറുകളിൽ  അറിയിക്കണം.
 പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍:അതേസമയം, രൂക്ഷമായ കടൽക്ഷോഭത്തിൽ അധികൃതർ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച്  കാഞ്ഞങ്ങാട് സംസ്ഥാന പാത മത്സ്യത്തൊഴിലാളികൾ ഉപരോധിച്ചു. ഇതോടെ ഗതാഗതം സ്‌തംഭിച്ചു. മത്സ്യതൊഴിലാളികളുടെ വലകൾ, സാധന സാമഗ്രികൾ സൂക്ഷിക്കുന്ന കെട്ടിടം കടലാക്രമണത്തിൽ തകർന്നിരുന്നു. കാഞ്ഞങ്ങാട് പൊലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

തൃശൂരില്‍ വീട് തകര്‍ന്നു: അതേസമയം, തൃശൂരില്‍ കനത്ത മഴയിൽ തിരുവില്വാമലയിൽ വീട് തകർന്ന് വീണു. പതിനഞ്ചാം വാർഡിലെ പൂതനക്കര പള്ളംപടി മുരളിധരന്‍റെ ഒറ്റമുറി വീടാണ് ഇന്ന് പുലർച്ചെ വലിയ ശബ്‌ദത്തോടെ മേൽക്കൂര തകർന്ന് വീണത്. വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന കുടുംബനാഥൻ മുരളീധരന് കാലിലും ഭാര്യ ലതക്ക് തലയിലും പരിക്കേറ്റു. 

പഴയന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി ഇവര്‍ ചികിത്സ തേടി. നാട്ടുകാരുടെ നേതൃത്വത്തിലാണ് തകർന്നു വീണ ഓടുകളും പട്ടികയും കഴുക്കോലുൾപ്പെടെയുള്ളവ എടുത്തു മാറ്റിയത്. ഇവ എടുത്തു മാറ്റുന്നതിനിടെ ഇവരുടെ മകൾ ഹരിതക്കും കാലിൽ പരിക്കേറ്റു. 

കഴിഞ്ഞ വർഷത്തെ മഴക്കാലത്ത് ഇവരുടെ വീടിന്‍റെ ചുമർ തകർന്നു വീണിരുന്നു. തുടർന്ന് സ്ഥലം വാസയോഗ്യമല്ലാതിരുന്ന വീട് പൊളിച്ചു മാറ്റി പുതിയ ഒറ്റമുറി വീട് നിർമ്മിച്ചതാണ്. തിരുവില്വാമല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ രാമചന്ദ്രൻ വെട്ടുക്കാട്ടിൽ സംഭവ സ്ഥലത്തെത്തിയിരുന്നു. 

ABOUT THE AUTHOR

...view details