പ്രഭാത നടത്തം കഴിഞ്ഞ് മടങ്ങവെ ഹൃദയാഘാതം, യുവ ഗുസ്‌തി താരത്തിന് ദാരുണാന്ത്യം ; സിസിടിവി ദൃശ്യം പുറത്ത് - ഹൃദയാഘാതം
ധാര്‍വാഡ് (കര്‍ണാടക): ധാർവാഡിൽ യുവ ഗുസ്‌തി താരം ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. ബെലഗാവി ജില്ലയിലെ ബൈലഹോംഗല താലൂക്കിലുള്ള ദോഡവാഡ ഗ്രാമത്തിലെ ഫയൽവാൻ സംഗപ്പ ബാലിഗെരെയാണ് (28) മരിച്ചത്. ഇന്ന് (സെപ്‌റ്റംബർ 28) പുലർച്ചെ പ്രഭാത നടത്തം കഴിഞ്ഞ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇദ്ദേഹം മരണത്തിന് കീഴടങ്ങുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു.
Last Updated : Feb 3, 2023, 8:28 PM IST