VIDEO: കര്‍ണാടക ആര്‍ടിസി ബസ് ബൈക്കുമായി കൂട്ടിയിടിച്ചു, ബൈക്കില്‍ നിന്ന് തീ പടര്‍ന്ന് ബസ് കത്തി നശിച്ചു - കര്‍ണാടക ആര്‍ടിസി ബസിന് തീപിടിച്ചു
കൃഷ്‌ണഗിരി (തമിഴ്‌നാട്) : കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഇരു ചക്രവാഹനത്തിലെ യാത്രക്കാരായ സുന്ദരേശന്‍, ഗണേശന്‍ എന്നിവരാണ് മരിച്ചത്. ഗുരുപാറപ്പള്ളി സ്വദേശികളാണ് ഇരുവരും. കൃഷ്‌ണഗിരി ജില്ലയിലെ ബെംഗളൂരു- തിരുകോവിലൂര്‍ പാതയിലുണ്ടായ അപകടത്തിന് പിന്നാലെ ബസ് പൂര്‍ണമായി കത്തി നശിച്ചു. ബൈക്കില്‍ നിന്നും പടര്‍ന്ന തീയാണ് ബസിലേക്കും വ്യാപിച്ചത്. അറുപതോളം യാത്രികര്‍ ഈ സമയം ബസിനുള്ളില്‍ ഉണ്ടായിരുന്നു. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടനെ ഇവരെല്ലാം വാഹനത്തില്‍ നിന്നും പുറത്തേക്കിറങ്ങിയോടി. അതിവേഗം തീപടര്‍ന്നതിന് പിന്നാലെ ബസ് പൂര്‍ണമായി കത്തിനശിച്ചു. കൃഷ്‌ണഗിരി അഗ്നിശമന സേന അംഗങ്ങള്‍ എത്തിയാണ് തീ അണച്ചത്.
Last Updated : Feb 3, 2023, 8:38 PM IST