VIDEO | കൃഷി ഭൂമിയില്‍ രണ്ട് കടുവകള്‍ ; ഉറക്കം നഷ്‌ടപ്പെട്ട് ഒരു ഗ്രാമം - കര്‍ണാടക
ചാമരാജനഗര്‍ (കര്‍ണാടക): കൃഷി ഭൂമിയില്‍ രണ്ട് കടുവകളെ കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയില്‍. ചാമരാജനഗര്‍ ഗുണ്ടല്‍പേട്ട് താലൂക്കിലെ കൊഡസാഗെ ഗ്രാമത്തിലാണ് ഇന്നലെ രണ്ട് കടുവകളെ കണ്ടത്. പ്രദേശവാസിയായ രവിയുടെ പറമ്പില്‍ ഇന്നലെ കാലത്ത് കണ്ട കടുവ വൈകുന്നേരത്തോടെ പന്നിയെ വേട്ടയാടി വനത്തിലേക്ക് കടക്കുന്നത് കണ്ടതോടെ കര്‍ഷകര്‍ പരിഭ്രാന്തരാണ്. സംഭവത്തെ തുടര്‍ന്ന് തെർക്കനമ്പി പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്തെത്തിയ കടുവ, ചാടി മരത്തിലുള്ള പേരയ്‌ക്ക പറിക്കുന്ന ദൃശ്യം പ്രദേശവാസികളില്‍ ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌തിട്ടുമുണ്ട്.
Last Updated : Feb 3, 2023, 8:34 PM IST