Kannur Bike Accident | സീബ്ര ലൈനിലൂടെ കടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു ; യുവതിക്ക് പരിക്ക് - നരീക്കോട്
കണ്ണൂര്‍ : തളിപ്പറമ്പില്‍ സീബ്ര ലൈനിലൂടെ കടക്കുന്നതിനിടെ അതിവേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് യുവതിക്ക് പരിക്ക്. നരീക്കോട് സ്വദേശി അനന്യക്കാണ് പരിക്കേറ്റത്. അനന്യയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടമുണ്ടാക്കിയത്.
ലോറിയിലെ കയര്‍ കാലില്‍ കുരുങ്ങി മരണം :പച്ചക്കറി ലോറിയിലെ കയര്‍ കാലില്‍ കുരുങ്ങി മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്ത് ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഞായറാഴ്‌ച(ജൂലൈ 16) പുലര്‍ച്ചെ കോട്ടയം സംക്രാന്തിയിലായിരുന്നു അപകടം. സംക്രാന്തി സ്വദേശി മുരളിയാണ് (50) മരിച്ചത്.
കയര്‍ കാലില്‍ കുരുങ്ങിയ മുരളിയുമായി ലോറി ഇരുന്നൂറ് മീറ്ററോളം മുന്നിലേക്ക് നീങ്ങി. മുരളിയുടെ കാല്‍ അറ്റ നിലയിലാണ് കണ്ടെത്തിയത്. മൃതശരീരത്തില്‍ നിന്ന് മാറി നൂറ് മീറ്റര്‍ അകലെയായിരുന്നു മുരളിയുടെ ഒരു കാല്‍. ചേര്‍ത്തല സ്വദേശി രാമുവിന്‍റേതാണ് ലോറി.
പൊലീസ് സ്ഥലത്തെത്തിയാണ് മേല്‍ നടപടികള്‍ സ്വീകരിച്ചത്. അപകടം നടന്നത് ലോറി ഡ്രൈവര്‍ അറിഞ്ഞിരുന്നില്ല. അതേ ലോറിയിലെ കയര്‍ കുരുങ്ങി ഇരുചക്രവാഹനത്തിലെ യാത്രക്കാരായ ദമ്പതികള്‍ക്കും മറ്റൊരാള്‍ക്കും പരിക്കേറ്റിരുന്നു.