കേരളം

kerala

Kannothmala Accident Died ones Cremation

ETV Bharat / videos

Kannothmala Accident Died ones Cremation ജീപ്പ് അപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്‍റെ യാത്രാമൊഴി; അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങള്‍ - Minister AK Saseendran

By ETV Bharat Kerala Team

Published : Aug 26, 2023, 6:35 PM IST

വയനാട്:തലപ്പുഴ കണ്ണോത്ത്‌മല ജീപ്പ് അപകടത്തില്‍ (Kannothmala Jeep Accident) മരിച്ച ഒൻപത് പേർക്ക് നാടിന്‍റെ യാത്രാമൊഴി. മക്കിമല എൽപി സ്‌കൂളിൽ (Makki Mala LP School) പ്രിയപ്പെട്ടവർക്ക് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മാനന്തവാടി (Mananthavady) മുതൽ വിലാപ യാത്രയായാണ് മൃതദേഹം മക്കിമലയിൽ പൊതുദർശനത്തിനെത്തിച്ചത്. തുടര്‍ന്ന് മൃതദേഹം സംസ്‌കാര ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് വിട്ടുനൽകി. വയനാട് ജില്ലയിലെ (Wayanad) വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധിയാളുകളാണ് പൊതുദർശനത്തിനെത്തിയത്. സർക്കാറിനെ പ്രതിനിധീകരിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ (Minister AK Saseendran) അന്തിമോപചാരമർപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി (CPM State Secretary) എം.വി ഗോവിന്ദന്‍ മാഷ്‌ (MV Govindan), എംഎൽഎമാർ, ജനപ്രതിനിധികൾ തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു. രണ്ട് മണിക്കൂറോളം തുടർന്ന പെതുദർശനം പൂർത്തിയായ ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. മതപരമായ ചടങ്ങുകൾ നടത്തി വെള്ളിയാഴ്‌ച തന്നെ സംസ്‌കാരം നടത്തും. ഇതില്‍ അഞ്ച്‌ പേരുടെ മൃതദേഹം വീട്ടുവളപ്പിലും, മൂന്നുപേരുടെ മൃതദേഹം പൊതുശ്‌മശാനത്തിലും സംസ്‌കരിക്കും. ഒരാളുടെ മൃതദേഹം ഖബർസ്ഥാനിൽ ഖബറടക്കും.

അപകടകാരണം അന്വേഷിക്കും:കണ്ണോത്ത്‌മല വാഹനാപകടത്തിനിടയാക്കിയ കാരണം വിശദമായി അന്വേഷിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വയനാട് മെഡിക്കൽ കോളജിൽ അപകടത്തിൽ മരണപ്പെട്ടവരുടെ പോസ്‌റ്റ്‌മോര്‍ട്ടം നടപടികൾ വിലയിരുത്തിയതിന് ശേഷമാണ് മന്ത്രി കണ്ണോത്ത് മലയിലെത്തിയത്. റോഡിൻ്റെ നിർമിതിയും പരിശോധിക്കും. ജില്ല കലക്‌ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുക. റോഡിൻ്റെ അപാകതകൾ ശ്രദ്ധയിൽപ്പെട്ടാൽ അത് ഉടനടി പരിഹരിക്കാനുള്ള നിർദേശങ്ങൾ നൽകുമെന്നും സുരക്ഷ വർധിപ്പിക്കാൻ ക്രാഷ് ഗാർഡ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിന് ദൃക്‌സാക്ഷികളായവരിൽ നിന്നും മന്ത്രി എ.കെ ശശീന്ദ്രൻ വിവരങ്ങൾ ചോദിച്ചറിഞ്ഞു. അപകടം നടന്നയുടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്‌തിരുന്നു.

കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍:കണ്ണോത്ത്‌മല കവലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തോട്ടം തൊഴിലാളികളായ ഒമ്പതുപേര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. വയനാട് ജില്ല കലക്‌ടറും ജില്ല പൊലീസ് മേധാവിയും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടു. കല്‍പ്പറ്റയില്‍ നടക്കുന്ന അടുത്ത സിറ്റിങില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ABOUT THE AUTHOR

...view details