കേരളം

kerala

Kangana Ranaut Struggles With Arrow At Dussehra Event

ETV Bharat / videos

Kangana Ranaut Struggles With Arrow At Dussehra Event : രാംലീലയിൽ രാവണ ദഹനം നടത്തി കങ്കണ; അമ്പെയ്ത്തിൽ പരാജയപ്പെട്ട താരത്തിന് ട്രോൾ മഴ - അമ്പെയ്ത്തിൽ പരാജയപ്പെട്ട കങ്കണയുടെ വീഡിയോ വൈറൽ

By ETV Bharat Kerala Team

Published : Oct 25, 2023, 10:12 PM IST

ഹൈദരാബാദ്: ദസറയോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ലവ് കുശ് രാംലീലയിൽ പങ്കെടുത്ത് രാവൺ ദഹൻ അവതരിപ്പിക്കുന്ന ആദ്യ വനിതയായി കങ്കണ റണാവത്ത്. ഇതോടെ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ്‌ ഒരു വനിത രാവണ ദഹനം നടത്തുന്നത് (Kangana Ranaut Struggles With Arrow At Dussehra Event). എന്നാൽ രാവണ പ്രതിമയിൽ അമ്പ് എയ്യാനുള്ള ശ്രമം പരാജയപ്പെട്ട താരത്തിന്‍റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. രാവണ ദഹൻ ചടങ്ങിൽ ചുവന്ന സാരി ധരിച്ചാണ് കങ്കണ എത്തിയത്. വിശിഷ്‌ടാതിഥികളാൽ ചുറ്റപ്പെട്ട ചടങ്ങിൽ പ്രതിമയ്ക്ക് നേരെ അമ്പ് എറിയാനുള്ള താരത്തിന്‍റെ നിരവധി ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. കങ്കണയുടെ മൂന്നു ശ്രമങ്ങളും ലക്ഷ്യം തെറ്റുകയായിരുന്നു. തുടർന്ന് ലവ് കുശ് രാംലീലയിലെ ഒരംഗം അമ്പ്‌ എയ്യുകയായിരുന്നു. ഝാന്‍സി റാണിയായി തകര്‍ത്ത് അഭിനയിച്ച് താരം അമ്പുകള്‍ എയ്‌ത സ്‌റ്റേജില്‍ നിന്നും വിയര്‍ക്കുന്നത് മീമുകള്‍ക്കും കാരണമായിട്ടുണ്ട്. ചിത്രത്തിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മൂന്നു ശ്രമങ്ങളും ലക്ഷ്യം തെറ്റിയതും പിന്നീട് താരം ജയ്‌ ശ്രീറാം വിളിക്കുന്നതുമാണ് വീഡിയോയിലുളളത്. സഹോദരി രംഗോലി ചന്ദേലിനൊപ്പമാണ് കങ്കണ വേദിയിലെത്തിയത്. എന്നാൽ താരത്തിന്‍റെ അമ്പ് എയ്യാനുള്ള ശ്രമങ്ങൾ കാഴ്‌ചക്കാരിൽ ചിരി പടർത്തിയിട്ടുണ്ട്. അതേസമയം ആരാധകർ സോഷ്യല്‍ മീഡിയയില്‍ താരത്തെ വിമർശിച്ച് കൊണ്ട് കമന്‍റിട്ടിരിക്കുകയാണ്. കങ്കണയുടെ മുൻ ചിത്രമായ 'മണികർണിക: ദി ക്വീൻ ഓഫ് ഝാൻസിയെ' പരാമർശിച്ച് താരം കുതിരപ്പുറത്ത് കയറിയിരുന്നെങ്കിൽ അത് യോജിച്ചേനെ എന്ന് അവര്‍ കളിയാക്കി. ആക്ഷൻ രംഗങ്ങൾ അവതരിപ്പിക്കുന്നതിൽ ടോം ക്രൂസിനേക്കാൾ താൻ മികച്ചതാണെന്ന താരത്തിന്‍റെ മുമ്പുളള പ്രസ്‌താവനയെ കളിയാക്കിയാണ് മറ്റ്‌ കമന്‍റുകൾ. കങ്കണ അവസാനമായി പ്രത്യക്ഷപ്പെട്ടത് തമിഴ് ചിത്രമായ ചന്ദ്രമുഖി 2 ലാണ്. 65 കോടി മുതല്‍മുടക്കില്‍ ഈ ചിത്രം 50 കോടിക്ക് അടുത്ത് മാത്രമാണ് തിയേറ്ററില്‍ നിന്നും നേടിയത്. എന്നാൽ ചിത്രം ഈ മാസം 27-ന് നെറ്റ്ഫ്ളിക്സിലൂടെ ഒ.ടി.ടി റിലീസാവും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം കങ്കണ ഒരു ഫൈറ്റർ പൈലറ്റായി അവതരിപ്പിക്കുന്ന തേജസ് ഉടൻ തിയറ്ററുകളിൽ റിലീസിനായി ഒരുങ്ങുകയാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും വ്യോമസേനാ ഉദ്യോഗസ്ഥർക്കും വേണ്ടി പ്രത്യേക സ്‌ക്രീനിംഗും നടത്തിയിട്ടുണ്ട്. കൂടാതെ എമർജൻസി എന്ന പീരിയഡ് ഡ്രാമയിലൂടെ കങ്കണ സംവിധാനത്തിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്‍റെ റിലീസ് 2024 ലേക്ക് മാറ്റിയിട്ടുണ്ട്.

ABOUT THE AUTHOR

...view details