കേരളം

kerala

Idukki Tourism: Kallattupara Waterfalls

ETV Bharat / videos

പ്രകൃതിയുടെ അത്‌ഭുത വിരുന്ന്; കണ്ടാലും മതിവരാതെ വനാന്തരത്തിലെ വെള്ളച്ചാട്ടം - Idukki waterfalls

By ETV Bharat Kerala Team

Published : Dec 31, 2023, 6:53 PM IST

ഇടുക്കി: കണ്ടാലും മതിവരാതെ കല്ലാറ്റുപാറയിലേക്ക് സഞ്ചരികളെ മാടിവിളിക്കുകയാണ്‌ വനാന്തരത്തിലെ വെള്ളച്ചാട്ടം (Kallattupara Waterfalls Idukki). വളകോട്ടിൽ നിന്നും കണ്ണംപടി ഗോത്രവർഗ കുടയിലേക്കുള്ള പാതയോരത്തെ കല്ലാറ്റുപാറ വെള്ളച്ചാട്ടത്തിലേക്ക് ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കാണ്. ഏതു വേനലിലും തണുത്ത അന്തരീക്ഷമാണ് വളകോട് കണ്ണമ്പടി പാത സമ്മാനിക്കുന്നത്. ഈ പാതയിൽ സഞ്ചാരികളെ ഏറ്റവുമധികം ആകർഷിക്കുന്നത് കല്ലാറ്റുപാറ വെള്ളച്ചാട്ടമാണ്. എത്ര കണ്ടാലും മതിവരാത്ത വെള്ളച്ചാട്ടമാണ് കല്ലാറ്റുപാറയിലേത്. വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായ വാഗവനത്തിന്‍റെ മലഞ്ചെരുവുകളിൽ നിന്നുമാണ് അരുവി ഉത്ഭവിക്കുന്നത്. വെള്ളം വീഴുന്ന ഭാഗത്ത് ആഴക്കുറവ് ഉള്ളതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന ആർക്കും ഒന്നിറങ്ങാൻ തോന്നും. വാഗമണ്ണിലേക്കും തേക്കടിയിലേക്കും എത്തുന്ന വിനോദ സഞ്ചാരികൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കേട്ടറിഞ്ഞ് ഇവിടേക്കും എത്തുന്നത് ഇപ്പോൾ പതിവാണ്. ഒരിക്കൽ ഇവിടം കണ്ട് മടങ്ങിയവർ വീണ്ടും ഇതേ സ്ഥലത്തേക്ക് എത്തുന്നു എന്നതും ശ്രദ്ധേയമാണ്. അവധി ദിവസങ്ങളിലാണ് ഇവിടേ തിരക്കേറുന്നത്. മാലിന്യമുക്തമായ ഇടം എന്നതും ഇവിടം ഇഷ്‌ടപ്പെടാനുള്ള കാരണങ്ങളിൽ ഒന്നാണെന്ന് വിനോദ സഞ്ചാരികൾ പറയുന്നു. ഇവിടേക്ക് എത്തുന്ന സഞ്ചാരികളെല്ലാം മാലിന്യമുക്തമായി തന്നെ കല്ലാറ്റുപാറയെ സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളും ആവശ്യപ്പെടുന്നത്.

ABOUT THE AUTHOR

...view details